
മലയാളത്തിലെ ഏറ്റവും മികച്ച ഡാന്സസറാണ് കുഞ്ചാക്കോ ബോബന്. എന്നാല്‍ ഇപ്പോഴിതാ താരത്തിന് ഒരു എതിരളി എത്തിയിരിക്കുകയാണ്. ഇസക്കുട്ടനാണ് അച്ഛനെ ഡാന്‍സ് ചെയ്ത് തോല്‍പ്പിക്കാനൊരുങ്ങി ഇറങ്ങിയിരിക്കുന്നത്. ഇസയ്ക്കൊപ്പമുളള കുഞ്ചാക്കോ ബോബന്റെ ഡാന്‍സാണ് ഇപ്പോള്‍ ആരാധകരുടെ മനം കവരുന്നത്.
ഇന്റര്‍നാഷണല്‍ ഡാന്‍സ് ഡേ ആശംസിച്ചുകൊണ്ടാണ് കുഞ്ചാക്കോ ബോബന് ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇസയുടെ നാലാം പിറന്നാളിന് പകര്‍ത്തിയതാണ് വീഡിയോ. നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്.
ലിറ്റില്‍ സ്റ്റാര്‍ എന്നായിരുന്നു ദര്‍ശന രാജേന്ദ്രന്റെ കമന്റ്. രമേഷ് പിഷാരടി , സാനിയ ഇയ്യപ്പന്‍, അഹാന കൃഷ്ണ, ദീപ്തി സതി തുടങ്ങി നിരവധി താരങ്ങളാണ് കമന്റുകളുമായെത്തിയത്. ആരാധകരുടെ പ്രതികരണവും രസകരമായിരുന്നു.






