
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് നോട്ടീസ്. പഞ്ചാബ് കോടതിയാണ് നോട്ടീസ് നല്‍കിയത്. കര്‍ണാടകയിലെ പ്രകടനപത്രികയിലെ പരാമര്‍ശത്തിനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബജറംഗ്ദളിനെ ഭീകര സംഘടനയുമായി താരതമ്യം ചെയ്തെന്ന് പരാതിയില്‍ പറയുന്നു. നൂറ് കോടി രൂപ മാനനഷ്ടത്തിനാണ് പരാതി നല്‍കിയിരിക്കുന്നത്.
പ്രകടനപത്രകയില്‍ 10 -ാം പേജില്‍ ബജ്റംഗ്ള്‍ ദളിനെ പറ്റി പറയുന്ന ഭാഗത്താണ് ബജറംഗളദിനെ ഭീകര സംഘടനയുമായി താരതമ്യം ചെയ്തിരിക്കുന്നതെന്നാണ് പരാതി. ഹിദേശ് ഭരദ്വാജ് എന്ന ഹിന്ദു സംഘടനാ പ്രവര്ത്തകന് ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതി ഇന്ന് കേസ് പരിഗണിക്കുകയും ജൂലൈ 10 ന് ഹാജരാകമണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കുകയും ചെയ്തിരിക്കുകയാണ്.






