
മാര്‍ച്ച് 24 നാണ് പ്രശസ്ത കര്‍ണാട്ടിക് സംഗീതജ്ഞ ബോംബെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് സര്‍ജറിയ്ക്ക് വിധേയയാക്കുകയും ചെയ്തു.
ഇപ്പോഴിതാ ആരാധകരുമായി സന്തോഷ വാര്‍ത്ത പങ്കുവെയ്ക്കുകയാണ് ജയശ്രീ. അപകട നില തരണം ചെയ്ത് താന്‍ സുഖമായി വരുകയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ താരം കുറിച്ചത്. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഫലം കണ്ടു , ഞാന്‍ ജീവിതത്തിലേക്ക് മടങ്ങി വരികയാണ് എന്നാണ് പോസ്റ്റില്‍ പറയുന്നത്.
നിങ്ങളുടെ ആരോഗ്യം എങ്ങനെയുണ്ടെന്നറിയാന്‍ കാത്തിരിക്കുകയായിരുന്നു. ഒരുപാട് സന്തോഷം ദൈവം വലിയവനാണ് തുടങ്ങിയ ആരാധക കമന്റുകളും പോസ്റ്റിനു താഴെ നിറയുന്നുണ്ട്.






