
കോട്ടയം: എരുമേലിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. ചാക്കോച്ചന് പുറത്തേല്‍ (65) ആണ് മരിച്ചത്. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റൂ. ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക മാറ്റി. കണമല അട്ടിവളവിനു സമീപം രാവിലെ എട്ടുമണിയോടെയായിരുന്നു ആക്രമണം.
വീട്ടുമുറ്റത്ത് ഇരുന്ന ചാക്കോച്ചനെ കാട്ടുപോത്ത് പാഞ്ഞുവന്ന് ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചാക്കോച്ചന് വൈകാതെ മരണമടഞ്ഞു.
സംഭവത്തിനു പിന്നാലെ പ്രദേശത്ത് വനപാലകര്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തി. പ്രദേശത്ത് നേരത്തെ കാട്ടുമൃഗങ്ങളുടെ ഉപദ്രവം ഉണ്ടായിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളെ ഉപദ്രവിക്കുന്നത് പതിവാണെന്നും നാട്ടുകാര്‍ പറയുന്നു. രും വനപാലകരും തമ്മില്‍
അതിനിടെ, ചാലക്കുടി മേലൂര്‍ വെട്ടുകാവ് ഭാഗത്ത് ജനവാസ മേഖലയില്‍ കാട്ടുപോത്തിറങ്ങി. നാട്ടുകാര്‍ ബഹളം വച്ചതോടെ പോത്ത് ആളൊഴിഞ്ഞ പറമ്പിലേക്ക് മാറി. രാവിലെയാണ് കാട്ടുപോത്തിനെ കണ്ടത്. വനപാലകനെ വിവരം അറിയിച്ചു.






