
ലോകോത്തര ആഡംബര ബ്രാന്‍ഡിന്റെ മോഡലായി ധാരാവിയിലെ ചേരിയില്‍ നിന്നുള്ള പെണ്‍കുട്ടി. പതിനാലുകാരിയായ മലീഷ ഖാര്‍വ
യാണ് ഫോറസ്റ്റ് എസന്‍ഷ്യല്‍ എന്ന ബ്രാന്‍ഡിന്റെ മോഡലായത്. 'ദ് യുവതി കളക്ഷന്‍' എന്ന പുതിയ ക്യാംപെയ്നിന്റെ ഭാഗമായാണ് പെണ്‍കുട്ടി മോഡലായത്.
ഹോളിവുഡ് നടനായ റോബര്‍ട്ട് ഹോഫ്മാന്‍ ഗോ ഫണ്ട് മീ എന്ന പേജിലൂടെ 2020ല്‍ ഈ പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. അന്ന് പന്ത്രണ്ട് വയസായിരുന്നു മലീഷയുടെ പ്രായം. 14കാരിയായ മലീഷയ്ക്ക് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ 2,25,000 ഫോളവേഴ്സ് ഉണ്ട്. #princessfromtheslum എന്ന ഹാഷ്ടാഗിലാണ് മനീഷയുടെ കഥ പലരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 'Live Your Fairytale' എന്ന ഷോട്ട്ഫിലിമിലും മനീഷ അഭിനയിച്ചിട്ടുണ്ട്.
യുവ മനസ്സുകളെ ശാക്തീകരിക്കുക എന്നതാണ് 'ദ് യുവതി സെലക്ഷന്' എന്ന ക്യാംപെയ്നിന്റെ ലക്ഷ്യം. മലീഷ ആഡംബര ബ്യൂട്ടി കമ്പനിയുടെ സ്റ്റോറിലേക്ക് സ്കൂള്‍ യൂണിഫോമില്‍ കയറി വരുന്നതിന്റെ വീഡിയോയും ഫോറസ്റ്റ് എസെന്‍ഷ്യല്‍സ് പങ്കുവച്ചു. നിരവധി പേര് ഇതിനോടകം തന്നെ വീഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോയ്ക്കു താഴെയായി നിരവധി കമന്റുകളാണ് എത്തുന്നത്.






