
തിരുവനന്തപുരം : എരുമേലി കണമലയില്‍ രണ്ട് കര്‍ഷകരെ കുത്തികൊന്ന സംഭവത്തില്‍ പ്രതിക്ഷേധം ശക്തമാകുന്നതിനടെ പ്രതികരണമായി വനം മന്ത്രി എ കെ ശശീന്ദ്രന്. കാട്ടുപോത്തുകള്‍ നാട്ടിലിറങ്ങി ആക്രമണം നടത്തിയ മുന്‍ സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ഇത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടുമെന്ന് ചര്‍ച്ച ചെയ്തു വരികയാണ്. ഇതിനെ നേരിടുന്നതിന് വേണ്ടി ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഒരു പദ്ധതി തയ്യാറാക്കും.
'18004254733' .വന്യജീവി ആക്രമണമുണ്ടായാല്‍ ഈ ടോള്‍ ഫ്രീയിലേക്ക് വിളിക്കാം.24 മണിക്കൂറും വന്യജീവി ആക്രമണത്തെ നേരിട്ടാനുള്ള കണ്ട്രോള് റൂമായിരിക്കും.വയനാട് , കണ്ണൂര്‍ , അതിരപ്പള്ളി , ഇടുക്കി തുടങ്ങി ഹോട്ട് സ്പോട്ടുകളില്‍ ദ്രുതകര്‍മ്മസേനകള്‍ രൂപീകരിക്കും.
എരുമേലിയിലെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് മനസിലാക്കുന്നു .ജനങ്ങള്‍ സര്‍ക്കാരുമായി സഹകരിക്കണം. വനം വകുപ്പിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നു. ജനജാഗ്രത സമതികള്‍ രൂപീകരിക്കും. വന്യജീവി ആക്രമണം ചെറുക്കാന്‍ സംസ്ഥാനത്തിന് നിയമ നിര്‍മ്മാണം നടത്താന്‍ കഴിയുമോയെന്ന് നിയമ വകുപ്പുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കാട്ടുപന്നികളെ വെടിവയ്ക്കാനുളള സമയം നീട്ടിയെന്നും മന്ത്രി അറിയിച്ചു. ഈ മാസം 28 വരെയായിരുന്നു തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നത്.അത് ഒരു വര്‍ഷം നീട്ടി നല്കി ഉത്തരവിറങ്ങി.
വന്യജീവി ആക്രമണം നേരിടുന്നതിന് കേന്ദ്ര നിയമത്തില്‍ മാറ്റം വരുത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെടും. കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം തള്ളിയിരുന്നു. അതിനാല്‍ നിയമഭേദഗതി ആവശ്യമാണ്.






