
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ എന്ന് പറയാറുണ്ടല്ലോ. അതുപോലെ നല്ല ആരോഗ്യം നില നിര്‍ത്താന്‍ നല്ല ഭക്ഷണം കഴിയ്ക്കുന്നതോടൊപ്പം തന്നെ വെയിലും കൊള്ളണമെന്ന് പണ്ടെത്ത ആളുകള്‍ പറയാറുണ്ട്.
സൂര്യപ്രകാശം ഏല്‍ക്കുന്നത് ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ ഉത്പാദനം വര്‍ധിപ്പിക്കും. സൂര്യപ്രകാശ വിറ്റമിന്‍ അഥവാ സണ്‍ഷൈന്‍ വിറ്റാമിന്‍ എന്ന് വിളിക്കപ്പെടുന്ന പോഷകമാണ് വിറ്റമിന്‍ ഡി. ശരീരത്തിന്റെ വളര്‍ച്ച, വികാസം, മെറ്റബോളിക് പ്രവര്‍ത്തനങ്ങള്‍, രോഗപ്രതിരോധ ശേഷി, എല്ലുകളുടെ ആരോഗ്യം, മാനസികാരോഗ്യം തുടങ്ങിയവയ്ക്ക് നിര്‍ണായക പങ്ക് വഹിക്കുന്ന വിറ്റമിന്‍ കൂടിയാണിത്.
രാത്രിയില്‍ നല്ല ഉറക്കം ലഭിയ്ക്കുന്നതിന് രാവിലത്തെ വെയില് സഹായിയ്ക്കും. ദിവസം മുഴുവനും നല്ല ഉന്മേഷം ലഭിക്കാന്‍ സൂര്യപ്രകാശം സഹായിക്കും. സൂര്യപ്രകാശം ലഭിക്കാന്‍ അനുയോജ്യമായ സമയം ഉച്ചയാണ്. ആ സമയത്ത് ശരീരത്തിന് ആവശ്യത്തിന് വിറ്റാമിന്‍ ഡി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും.






