
കൊച്ചി : കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. സമീപകാലത്തെ നിരവധി ചിത്രങ്ങളിലെ ഹാസ്യരസപ്രധാനമായ റോളുകളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച നടന്നായിരുന്നു ഹരീഷ് പേങ്ങന്. മെയ് ആദ്യ വാരം വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കരള്‍ രോഗം സ്ഥിരീകരിച്ചത് .
കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കു വേണ്ടി ഹരീഷിന്റെ സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ സഹായം അഭ്യര്‍ഥിച്ചിരുന്നു.ചികിത്സയ്ക്കിടെയാണ് അപ്രതീക്ഷിത വിയോഗം.
മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങി നിരവധി സമകാലിക സിനിമകളിൽ ഹരീഷ് പേങ്ങൻ വേഷമിട്ടിട്ടുണ്ട്.






