ന്യൂഡല്‍ഹി : കുട്ടികളുടെ ഭാഷാവികസനത്തിന് ഗര്‍ഭകാലത്തെ ഹോര്‍മോണിന് പങ്കുണ്ടെന്ന് പുതിയ പഠനം. ഡെന്മാര്ക്കിലെ ഒഡെന്‍സ് സര്‍വകലാശാലാ ആശുപത്രിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. 12-37 മാസം പ്രായമുള്ള 1093 കുഞ്ഞുങ്ങളിലും 1093 ഗര്‍ഭിണികളിലുമാണ് പഠനം നടത്തിയത്.
മൂന്നുവയസ്സുവരെയുള്ള കുട്ടികളുടെ ഭാഷാവികസനത്തിന് ഗര്‍ഭകാലത്ത് അമ്മമാരിലുണ്ടാകുന്ന കോര്‍ട്ടിസോള്‍ ഹോര്‍മോണിന് പങ്കുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ഗര്‍ഭാവസ്ഥയുടെ ഏഴ്, എട്ട്, ഒമ്പത് മാസങ്ങളില്‍ അമ്മയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഈ ഹോര്‍മോണ്‍ കുട്ടിയുടെ സംസാരശേഷിയും ഭാഷാശേഷിയും വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. നവജാതശിശുവിന്റെ നാഡീവ്യവസ്ഥ ഗര്‍ഭപാത്രത്തില്‍ വെച്ചുതന്നെ എത്രത്തോളം വികസിച്ചു എന്നതിന്റെ തെളിവാണ് ആദ്യകാല ഭാഷാവികസനം.
ഉയര്‍ന്ന അളവില്‍ കോര്‍ട്ടിസോള്‍ ഉള്ള സ്ത്രീകള്‍ പ്രസവിക്കുന്ന പെണ്‍കുട്ടികള്‍ 12 മാസം മുതല്‍ 21 മാസത്തിനുള്ളില്‍ കൂടുതല്‍ വാക്കുകള്‍ ഗ്രഹിക്കുന്നു. 2-37 മാസത്തിനുള്ളില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്ക് കൂടുതല്‍ അക്ഷരങ്ങള്‍ സംസാരിക്കാനാകുമെന്നും റിപ്പോര്‍ട്ടിലുണ്ടെന്ന് പഠനത്തിന് നേതൃത്വംനല്‍കിയ ഡോ. ആഞ്ജ ഫെംഗര് ഡ്രയര്‍ പറയുന്നു. ഈസ്താംബൂളില്‍ നടന്ന 25-ാമത് യൂറോപ്യന്‍ എന്‍ഡോക്രൈനോളജി കോണ്‍ഗ്രസില്‍ ഗവേഷണപ്രബന്ധം അവതരിപ്പിച്ചു.

Comments