
അഭിനേത്രിയും ബിഗ് ബോസ് താരവുമായ ഉര്‍ഫി ജാവേദ് സ്ഥിരമായി വാര്‍ത്തകളില്‍ നിറയാറുള്ളത് വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെയാണ്. വിചിത്രമായ ഫാഷനുകൾക്ക് പേരുകേട്ട ഉർഫി ജാവേദ്, നിത്യോപയോഗ സാധനങ്ങളിൽ നിന്ന് നിർമ്മിച്ച ക്രിയേറ്റീവ് വസ്ത്രങ്ങൾ പലപ്പോഴും ധരിക്കാറുണ്ട്. കയറുകൊണ്ട് നിർമ്മിച്ച വസ്ത്രം ധരിക്കുന്നത് മുതൽ റേസർ-ബ്ലേഡ് കൊണ്ട് നിർമ്മിച്ച വസ്ത്രം ധരിക്കുന്നത് വരെ, താരത്തിന്റെ അതുല്യമായ ഫാഷൻ സെൻസ് ലോകത്തിന് മുന്നിലെത്തിക്കാന്‍ താരം ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ, ഉർഫി വീണ്ടും ആരാധകരെ തന്റെ പുതിയ ഫാഷന്‍ പരീക്ഷണം കൊണ്ട് ഞെട്ടിച്ചിരിക്കുകയാണ്. ഇത്തവണ ടീ ബാഗുകൾ കൊണ്ട് നിർമ്മിച്ച വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ഉര്‍ഫി തന്നെയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിട്ടിരിക്കുന്നത്. വലിപ്പറേിയ ഒരു ടീ ഷര്‍ട്ട് ധരിച്ച് ചായ കുടിക്കുന്ന ഉര്ഫിയെയാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. പിന്നീട് ടീ ബാഗിലേക്ക് നോക്കി പുതിയ ക്രിയേറ്റീവ് വസ്ത്രത്തെക്കുറിച്ചുള്ള ആശയം ആലോചിക്കുന്നതും കാണാം. അതിനു ശേഷം താരമെത്തുന്നത് ടീ ബാഗുകൾ കൊണ്ട് നിർമ്മിച്ച മിനി വസ്ത്രത്തിലാണ്. ‘‘ഹലോ ഫ്രണ്ട്സ്, ചായ കുടിക്കൂ...’’ എന്ന ക്യാപ്ഷനും നല്‍കിയാണ് ഉര്‍ഫിയുടെ വീഡിയോ. തന്റെ വസ്ത്രധാരണത്തിന്റെ ക്ലോസപ്പും ഇമേജും താരം പങ്കിട്ടിട്ടുണ്ട്. ടീ ബാഗുകൾ കൊണ്ടാണ് നിർമ്മിച്ചതെന്ന് തെളിയിക്കാൻ ഉർഫി വസ്ത്രത്തിൽ ചൂടുവെള്ളവും ഒഴിക്കുന്നത് വീഡിയോയിലുണ്ട്. പതിവു പോലെ താരത്തിന്റെ പുതിയ ഫാഷന്‍ പരീക്ഷണവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.






