
ജിമെയിലില്‍ എഐ ഉള്‍പ്പെടെയുള്ള പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ഗൂഗിള്‍. ഈ ഫീച്ചറുകള്‍ ജിമെയിലിന്റെ മൊബൈല്‍ ആപ്പിലാണ് ലഭ്യമാവുക. ഇത് ജിമെയിലിലെ സെര്‍ച്ച് കൂടുതല്‍ കൃതൃതയുള്ളതാക്കാനും ഇന്‍ബോക്സ് വളരെ എളുപ്പത്തില്‍ ഉപയോഗിക്കാനും സഹായിക്കും. ജിമെയില്‍ മൊബൈലില്‍ ഉപയോഗിക്കുന്നവര്‍ ആപ്പില്‍ പഴയ മെസെജോ, അറ്റാച്ച്മെന്റുകളോ സെര്‍ച്ച് ചെയ്താല്‍ വൈകാതെ 'ടോപ് റിസല്‍ട്ട്സ്' എന്ന സെക്ഷന്‍ കാണാനാന്‍ സാധിക്കും.
ടോപ് റിസള്‍ട്ട്സ് മെഷീന് ലേണിങ് മോഡലുകള്‍ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. ഇത് ഉപയോക്താക്കള്‍ എന്താണ് തിരയുന്നതെന്ന് മനസിലാക്കാനും അതുമായി ബന്ധപ്പെട്ട പഴയതും പുതിയതുമായ ഇമെയിലുകള്‍ കണ്ടെത്താനും ഇമെയിലുകളും അറ്റാച്ച് ചെയ്ത ഫയല്‍ വേഗത്തില്‍ കണ്ടുപിടിക്കാനും സഹായിക്കും. ഉപയോക്താക്കളുടെ അഭ്യര്‍ഥന മാനിച്ചാണ് രണ്ടാഴ്ചയ്ക്കുള്ളില്‍ എല്ലാ മൊബൈല്‍ ജീമെയില് ഉപയോക്താക്കള്‍ക്കും ഈ ഫീച്ചറുകള്‍ ലഭ്യമാക്കിയത്.
കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ഗൂഗിള്‍ ക്ലയന്റ് സൈഡ് എന്‍ക്രിപ്ഷന്‍ എന്ന ഫീച്ചര്‍ പരിചയപ്പെടുത്തിയത്. ഇമെയില്‍ ബോഡിയിലെ സെന്‍സിറ്റീവ് ഡാറ്റയും മറ്റും ഗൂഗിള്‍ സെര്‍വറുകള്‍ക്ക് വ്യക്തമല്ലാത്ത രീതിയിലുള്ള അറ്റാച്ച്മെന്റുകളാക്കി മാറ്റുമെന്നും ഗൂഗിള്‍ പറയുന്നു. ഡാറ്റയുടെ രഹസ്യസ്വഭാവം സൂക്ഷിക്കാന്‍ ക്ലയന്റ് സൈഡ് എന്‍ക്രിപ്ഷന്‍ സഹായിക്കുന്നു. .ക്ലയന്റ് സൈഡ് എന്‍ക്രിപ്ഷന്‍ ഗൂഗിള്‍ ഡ്രൈവ്, സ്ലൈഡുകള്‍, ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ ഡോക്സ്, ഷീറ്റുകള്‍, ഗൂഗിള്‍ കലണ്ടര്‍ (ബീറ്റ) എന്നിവയ്ക്കായി ഇതിനകം തന്നെ ഗൂഗിള്‍ ലഭ്യമാക്കിയിട്ടുണ്ട്.






