
വയനാട് : പരാതികളും പരിഭവങ്ങളും പാര്‍ട്ടിക്ക് അകത്ത് പറയണമെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റെ് ടി സിദ്ദീഖ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും പുറത്തു വന്ന് സാംസരിച്ച് ആലക്ഷ്യം തകര്‍ക്കരുത്.
വെയിലും മഴയും കൊണ്ട് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയത് എന്തിനാണെന്ന് മറക്കരുതെന്നും ടി സിദ്ദീഖ് പറഞ്ഞു. ആസ്വാദന കമ്മീഷനായിരുന്നു ശിവരാജന് കമ്മീഷന് എന്ന് പറഞ്ഞ സിദ്ദീഖ് പ്രതി എഴുതിയ കത്ത് സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചതെങ്ങനെയെന്നും ചോദിച്ചു.
ജസ്റ്റിസ് ശിവരാജന്റെ സാമ്പത്തിക സ്രോതസ്സുകളും സോളാർ കമ്മിഷനുമായി ഉയർന്നുവന്ന മുഴുവൻ ആരോപണങ്ങളും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോളാർ കമ്മീഷനെ ഇടതുപക്ഷത്തിനു വോട്ട് ചുരത്തുന്ന കറവപ്പശുവായി ഉപയോഗപ്പെടുത്തിയെന്നും ഉമ്മൻചാണ്ടിയോടും കുടുംബത്തോടും മുഖ്യമന്ത്രി മാപ്പ് പറയണമെന്നും ടി.സിദ്ദീഖ് പറഞ്ഞു






