പ്രകാശം: ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ 17 കുടിലുകള്‍ കത്തിനശിച്ചു. ആളപായമില്ല. ശക്തമായ കാറ്റില്‍ വൈദ്യുതി ലൈന്‍ പൊട്ടി കുടിലുകള്‍ക്ക് മുകളില്‍ പതിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
ആദിവാസി വിഭാഗങ്ങള്‍ താമസിക്കുന്ന അര്ദ്ധവീട് മണ്ഡലിലെ ജഗനന്ന കോളനിയിലാണ് സംഭവം. ആദിവാസികള്‍ക്കായി അനുവദിച്ചിരിക്കുന്ന കുടിലുകളാണിത്. 20 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
അഗ്നിശമന സേന ഉടന്‍ സ്ഥലത്തെത്തി തീ അണച്ചു. തീപിടുത്തത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.






