
ഹവാന : കേരളത്തിന്റെ കായികമേഖലയുടെ വളര്‍ച്ചയ്ക്ക് അന്താരാഷ്ട്ര കായികരംഗത്ത് നേട്ടങ്ങള്‍ കൈവരിച്ച സഹായസഹകരണങ്ങള്‍ ലഭിക്കും. ക്യൂബയിലെ സ്പോര്‍ട്സ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിക്രിയേഷന്റെ വൈസ് പ്രസിഡന്റെ് റൗള്‍ ഫോര്‍ണെസ് വലെന്‍സ്യാനോ-യുമായി മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തി.
വോളിബോള്‍ , ജൂഡോ ,ട്രാക്ക് ആന്റെ് ഫീല്‍ഡ് ,എന്നീ ഇനങ്ങളില്‍ കായിക താരങ്ങള്‍ക്ക് പരീശലിനം നല്കാന് ക്യൂബയില്‍ നിന്നും പരിശീലകരെ എത്തിക്കുന്നതിന് ധാരണയായി. കേരളവും ക്യൂബയും തമ്മിൽ ഓൺലൈൻ ചെസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകളും ആരാഞ്ഞു.






