ബാലസാഹിത്യം മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ജനകീയമായിക്കൊണ്ടിരിക്കുന്ന നാളുകളാണിത്. ബാലമാസികകളുടെ പ്രഭാവത്തിന് മങ്ങലേറ്റുവെങ്കിലും ബാലസാഹിത്യം പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ക്ക് മുന്‍പില്ലാത്ത സ്വീകാര്യത കൈവന്നിരിക്കുന്നു. വായനയുടെ അനുപേക്ഷണീയതയെക്കുറിച്ച് സര്‍ക്കാര്‍ തലത്തിലും സ്കൂള്‍ തലത്തിലും ഉയരുന്ന ആഹ്വാനങ്ങള്‍ സ്വന്തം കുട്ടികളെ വായനയിലേക്ക് നയിക്കാന്‍ മാതാപിതാക്കളെ പ്രേരിപ്പിക്കുന്നുണ്ടാവാം. എന്തായാലും മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായ തോതില്‍ ബാലസാഹിത്യ കൃതികള്‍ വിറ്റഴിക്കപ്പെടുന്നു. എന്നാല്‍ പലപ്പോഴും വിരലില്‍ എണ്ണാവുന്ന എഴുത്തുകാരുടെ കൃതികള്‍ മാത്രം വായിക്കാന്‍ കുട്ടികള്‍ പ്രേരിപ്പിക്കപ്പെടുന്നു. ഇതിന് കാരണം മറ്റൊന്നുമല്ല. ഈ മേഖലയില്‍ ലബ്ധപ്രതിഷ്ഠരായവര്‍ നന്നേ കുറവാണെന്ന് കാണാം.
അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് വൈവിധ്യപൂര്‍ണ്ണമായ വായനാനുഭവം നഷ്ടമാകുന്നു. ഈ ദുസ്ഥിതിക്ക് ഒരു പരിഹാരമാണ് യെസ്പ്രസ് ബുക്സ് പ്രസിദ്ധീകരിച്ച് സുരേഷ് കീഴില്ലം എഡിറ്റ് ചെയ്ത ബാലകഥോത്സവം. വിവിധ ജനുസില്‍ പെട്ട എഴുത്തുകാരുടെും ഒട്ടനവധി നവാഗത പ്രതിഭകളുടെയും രചനകള്‍ സമാഹരിച്ച് ഒരുക്കിയ ഈ കൃതിയുടെ മുഖ്യ ആകര്‍ഷണം അതിന്റെ വൈവിധ്യം തന്നെയാണ്. ഗ്രേസി, പായിപ്ര രാധാകൃഷ്ണന്, സജില്‍ശ്രീധര്‍ എന്നിങ്ങനെ മുഖ്യധാരാ എഴുത്തുകാര്‍ മുതല്‍ ബാലസാഹിത്യ രംഗത്തെ ശ്രദ്ധേയ നാമങ്ങളായ സിപ്പി പളളിപ്പുറം, ഡോ.കെ.ശ്രീകുമാര്‍ തുടങ്ങി നിരവധി പ്രമുഖരുടെ മികച്ച രചനകള്‍ ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
127 എഴുത്തുകാരുടെ രചനകള്‍ 418 പേജുകളിലായി സമാഹരിച്ച ബൃഹത് ഗ്രന്ഥമാണിത്. പ്രമേയത്തിലും ആഖ്യാനരീതിയിലും ഏറെ വ്യത്യസ്തത പുലര്‍ത്തുന്നവയാണ് മിക്കവാറും എല്ലാം കഥകളും.അതുകൊണ്ട് തന്നെ ഈ പുസ്തകം കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവര്‍ക്കും ഒരു മികച്ച വായനാനുഭവം സമ്മാനിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നിരവധി ചിത്രകാരന്മാരുടെ ഒരു സംഗമവേദി കൂടിയാണ് ഈ പുസ്തകം ഓരോ കഥയ്ക്കും അനുയോജ്യമായ മനോഹരചിത്രങ്ങള്‍ സഹിതമുളള പുസ്തകത്തിന്റെ രൂപകല്‍പ്പനയും എടുത്തു പറയേണ്ടതാണ്.
ഒരേ പുസ്തകം തന്നെ രണ്ട് ഭാഗങ്ങളായി വേര്‍തിരിച്ചിട്ടുണ്ട്. പ്രൈമറി ക്ലാസ് കുട്ടികള്‍ക്കായി ആലവട്ടം എന്ന പേരില്‍ ഒന്നാം ഭാഗവും കൗമാരക്കാര്‍ക്കായി വെഞ്ചാമരം എന്ന രണ്ടാം ഭാഗവും. എല്ലാ ഘട്ടങ്ങളിലും ഏറെ സൂക്ഷ്മത ചെലുത്തിലാണ് പുസ്തകത്തിന്റെ നിര്‍മ്മാണം. കൊച്ചുകുട്ടികള്‍ക്കും ഏറെ മുതിര്‍ന്നവരും അനായാസം വായിക്കാന്‍ പാകത്തില്‍ വലിയ അക്ഷരങ്ങളിലാണ് കഥകള്‍ അവതരിപ്പിച്ചിട്ടുളളത്.
മലയാള ബാലകഥാസാഹിത്യത്തിലെ ഏറെ അഭിമാനകരമായ ഒരു ചുവടുവയ്പാണിതെന്ന് നിസ്സംശയം പറയാം.
ബാലകഥോത്സവം
കുട്ടികള്‍ക്കായി തെരഞ്ഞെടുത്ത 127 കഥകള്‍
എഡിറ്റര്‍ :സുരേഷ് കീഴില്ലം
പേജ് 418
വില 666

Comments