
കൊച്ചി: മലയാളത്തിന്റെ അഭിമാനമായ പ്രശസ്ത നിരൂപക ഡോ. എം. ലീലാവതി ടീച്ചര് നൂറിന്റെ നിറവിലേക്ക്. ആഘോഷങ്ങളൊന്നുമില്ലാതെയായിരുന്നു 99-ാം ജന്മദിനം. 'ആഘോഷിക്കാന് ഇതിലെന്തിരിക്കുന്നു?' എന്നാണ് ടീച്ചറുടെ ചോദ്യം.
കര്മമേഖലയില് 'ജെന്സി'യെ വെല്ലുന്ന ഊര്ജമാണിപ്പോഴും ലീലാവതി ടീച്ചര്ക്ക്. എഴുത്തിലും ജീവിതച്ചിട്ടകളിലും വിട്ടുവീഴ്ചയില്ല. പുലര്ച്ചെ നാലിന്, കുളികഴിഞ്ഞ് എഴുത്തുമേശയിലെത്തും. 99-ാം വയസില് രണ്ട് ബൃഹദ്കൃതികള് പൂര്ത്തിയാക്കി. 'ആഗോളജാതീയം' എന്ന പുസ്തകമാണ് ഒടുവില് പൂര്ത്തിയാക്കിയത്. ബുക്കര് പുരസ്കാരജേതാവ് അരുന്ധതി റോയിയുടെ 'മദര് മേരി കംസ് ടു മി' എന്ന പുസ്തകത്തെപ്പറ്റിയുള്ള 'അരുന്ധതീയ'വും എഴുതിക്കഴിഞ്ഞു. ചിങ്ങത്തിലെ ഭരണിയാണ് പിറന്നാള്.







Comments