
ഇല്ലാത്ത മയക്കുമരുന്ന് കേസിെന്റ പേരില്‍ ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണി ജയിലില്‍ കിടന്നത് 72 ദിവസം. ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത് മയക്കുമരുന്നായിരുന്നില്ല എന്നാണ് ലാബ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വിപണിയില്‍ 60,000 രൂപയോളം വില വരുന്ന 12 എല്‍എസ്ഡി സ്റ്റാമ്പുകള്‍ ഒളിപ്പിച്ചുവെന്നായിരുന്നു കേസ്.
ഷീല ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ മയക്കുമരുന്ന് കച്ചവടം നടത്തുന്നുവെന്നായിരുന്നു എക്സൈസിന്റെ ആരോപണം. എക്സൈസ് ബ്യൂട്ടി പാര്‍ലറില്‍ എത്തുന്നവര്‍ മടങ്ങി പോകാന്‍ താമസിക്കുന്നു എന്ന കാരണം കൊണ്ട് പുറത്ത് ദിവസങ്ങളോളം ഷീലയെ നിരീക്ഷിച്ചിരുന്നു. ഇതിനു ശേഷമായിരുന്നു അറസ്റ്റ്. കേസില്‍ താന്‍ നിരപരാധിയായതിനാല്‍ തന്നെ കേസില്‍ കുടുക്കിയവര്‍ക്കെതിരെ നടപടി വേണമെന്നാണ് ഷീല ആവശ്യപ്പെട്ടത്.
ഷീലയെ ഇരിങ്ങാലക്കുട എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ സതീശന്, പ്രിവന്റീവ് ഓഫീസര്‍മാരായ ഷിജു വര്‍ഗീസ്, ജയദേവന് വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി എന്‍ സിജി, പി എസ് രജിത, ഡ്രൈവര്‍ ഷാന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.






