
പാരീസ്: കൗമാരക്കാരനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ അക്രമം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കെ തീയും പുകയും അണയാതെ ഫ്രാന്‍സ്. പോലീസ് വാഹനങ്ങളും കടകളും തീ വെയ്ക്കപ്പെടുകയും മോഷണത്തിന് ഇരയാക്കപ്പെടുകയും ചെയ്യുന്നു. പ്രതിഷേധക്കാര്‍ ബാങ്കുകളും മറ്റും തകര്‍ക്കുകയും ബാരിക്കേഡുകള്‍ എടുത്തു മാറ്റുകയും കാറുകളും മറ്റും അഗ്നിക്കിരയാക്കുകയും ചെയ്യുന്നു. ഇതുവരെ അക്രമങ്ങളില്‍ 667 പേരാണ് അറസ്റ്റിലായിരിക്കുന്നത്.
അറിവിന്റെയും സംസ്ക്കാരത്തിന്റെയുമൊക്കെ പ്രതീകമായ മാഴ്സെയിലെ കൂറ്റന്‍ പബ്ളിക് ലൈബ്രറി പ്രതിഷേധക്കാര്‍ തീവെയ്ക്കുന്നതിന്റെ ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കെട്ടിടത്തെ കൂറ്റന്‍ അഗ്നിവിഴുങ്ങുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. രൂക്ഷ വിമര്‍ശനമാണ് ഇതിനെതിരേ ഉയര്‍ന്നിരിക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അഗ്നിക്കിരയാക്കപ്പെട്ട നളന്ദാ സര്‍വകലാശാല ലൈബ്രറിയോടാണ് ഇന്ത്യാക്കാരില്‍ പലരും സാമൂഹ്യമാധ്യമങ്ങളില്‍ ഈ സംഭവത്തെ ഉപമിച്ചിരിക്കുന്നത്.
ഒമ്പത് ദശലക്ഷം ഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്ന നളന്ദാ സര്‍വകലാശാലയിലെ ലൈബ്രറി അഗ്നിക്കിരയാക്കിയ ശേഷം 630 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിഷേധക്കാര്‍ മാഴ്സെയിയിലെ കൂറ്റന്‍ ലൈബ്രറിയും അഗ്നിക്കിരയാക്കുന്നു. അറിവും വിവേകവുമാണ് എല്ലാമെന്നും ഇക്കാര്യം ഇരകളേക്കാള്‍ കൂടുതല്‍ മനസ്സിലാക്കുന്നത് വില്ലന്മാര്ക്കാണെന്നും ഒരു യൂസര്‍ പറയുന്നു. ക്രിസ്തുവര്‍ഷം 1202 ലാണ് ഇപ്പോഴത്തെ ബീഹാറില്‍ സ്ഥിതി ചെയ്തിരുന്ന മുഹമ്മദ് ബക്തിയാര്‍ ഖില്‍ജി അഗ്നിക്കിരയാക്കിയത്.
അന്ന് നളന്ദയിലെ ഒമ്പത് ദശലക്ഷം പുസ്തകങ്ങളും കയ്യെഴുത്തു പ്രതികളുമാണ് കത്തി നശിച്ചത്. ഇതിലെ മൂന്ന് മാസമെടുത്തു ഇതിലെ തീയണയാന്‍ എന്നാണ് ചരിത്രത്തില്‍ പറയുന്നത്. െകെകാട്ടിയിട്ടും നിര്‍ത്താതെപോയ കാര്‍ യാത്രികനായ കൗമാരക്കാരനെ പോലീസുകാരന് വെടിവച്ചു കൊന്ന സംഭവത്തിലാണ് ഫ്രാന്‍സില്‍ പ്രതിഷേധിക്കുന്നത്. അക്രമാസക്തമായ പ്രതിഷേധങ്ങളുടെ മൂന്നാം രാവില്‍ 249 പോലീസുകാര്‍ക്കു പരുക്കേറ്റു. രാത്രി ഒന്‍പതിനുശേഷം രാജ്യമെമ്പാടും പൊതുഗതാഗതത്തിനു നിരോധനം ഏര്‍പ്പെടുത്തി.
പ്രക്ഷോഭത്തിന്റെ മൂന്നാം ദിവസവും പ്രധാന നഗരങ്ങളില്‍ പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി. സ്കൂളുകളും കടകളും ബാങ്കുകളും കത്തിച്ചു. തുടര്‍ന്ന് രാത്രി ഫ്രാന്‍സിലുടനീളം 875 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റരാത്രികൊണ്ട് അറസ്റ്റിലായവരില്‍ ഭൂരിഭാഗവും 14 നും 18 നും ഇടയില്‍ പ്രായമുള്ളവരാണ്. എെലെറ്റ് റെയ്ഡ്, ജി.ഐ.ജി.എന്‍. യൂണിറ്റുകള്‍ ഉള്‍പ്പെടെ 40,000 ഉദ്യോഗസ്ഥരെ വിന്യസിച്ചതായി ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ പറഞ്ഞു. വന്‍ സുരക്ഷാ വിന്യാസം ഉണ്ടായിട്ടും പലയിടത്തും അക്രമങ്ങളും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
അക്രമത്തില്‍ ഇതുവരെ അഞ്ഞൂറോളം കെട്ടിടങ്ങള്‍ തകര്‍ക്കുകയും രണ്ടായിരത്തിലധികം വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തതായാണു വിവരം. മാഴ്സെയിലെ ടൗണ്‍ ഹാളുകള്‍, െലെബ്രറികള്, പാരീസിന് വടക്കുള്ള സെയ്ന്-സെന്റ്-ഡെനിസ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവയടക്കം മുനിസിപ്പല്‍ കെട്ടിടങ്ങളെയാണ് പ്രതിഷേധക്കാര്‍ ലക്ഷ്യമിട്ടത്. ന് നഗരമായ ലിയോണില്‍ ട്രാം കത്തിച്ചതുള്‍പ്പെടെ രാജ്യത്തുടനീളം സമാനസംഭവങ്ങള്‍ അരങ്ങേറി.
