കാസര്‍ഗോഡ്: കരിന്തളം കോളജിലെ വ്യാജരേഖ കേസിലും കെ.വിദ്യയ്ക്ക് ജാമ്യം. െഹാസ്ദുര്ഗ് കോടതിയാണ് നീലേശ്വരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം അനുവദിച്ചത്. കേസില്‍ നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
വിദ്യയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് നീലേശ്വരം പോലീസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. വിദ്യയ്ക്കെതിരെ ഗുരുതര കുറ്റങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. കരിന്തളം ഗവ.കോളജില്‍ ഗസ്റ്റ് അധ്യാപക നിയമനത്തില്‍ വിദ്യ വ്യാജ രേഖ സമര്‍പ്പിച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ രേഖ താന്‍ ഒറ്റയ്ക്കാണ് നിര്‍മ്മിച്ചതെന്നും ഒറിജിനല്‍ അട്ടപ്പാടി ചുരത്തില്‍ കീറിക്കളഞ്ഞുവെന്നുമാണ് വിദ്യയുടെ മൊഴി.
നേരത്തെ, അട്ടപ്പാടി ഗവ.കോളജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കി ജോലിക്ക് ശ്രമിച്ച കേസില്‍ വിദ്യ അറസ്റ്റിലായിരുന്നു. ഈ കേസില്‍ വിദ്യ ജാമ്യത്തിലാണ്.
അതേസമയം, തനിക്കെതിരെ നടക്കുന്ന രാഷ്ട്രീയ മാധ്യമ അജണ്ടയാണെന്ന് വിദ്യ മാധ്യമങ്ങളോട് പറഞ്ഞൂ. താനും കുടുംബവും വലിയ പ്രയാസം അനുഭവിച്ചുവെന്നും അവര്‍ പ്രതികരിച്ചു.






