
ശനി ഗ്രഹത്തിന്റെ പ്രധാന പ്രത്യേകതയായ വലയങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ കാണിച്ചുകൊണ്ടുളള അപൂര്‍വചിത്രം പങ്കുവച്ച് നാസ. നാസയുടെ ജെയിംസ് വെബ് ടെലിസ്കോപ്പാണ് ഇത്തരമൊരു കാഴ്ചയൊരുക്കുന്നത് .ശനി ഗ്രഹത്തിന്റെ ഈ ഇന്‍ഫ്രാറെഡ് ചിത്രം ഗ്രഹത്തിന് ചുറ്റുമുള്ള ചില പാറ്റേണുകളും പകര്‍ത്തിയിട്ടുണ്ട്. ജെയിംസ് വെബ് ടെലിസ്കോപ്പ് ചിത്രം വളയങ്ങള്‍ വളരെയധികം പ്രകാശിക്കുന്നതായി വ്യക്തമാക്കി തരുന്നു.
ശനി ഗ്രഹം വളരെ ഇരുണ്ടതായാണ് ഇന്ഫ്രാഡെ് തരംഗദൈര്‍ഘ്യത്തില്‍ കാണപ്പെടുന്നത്. മീഥെയ്ന്‍ വാതകം പ്രകാശത്തെ ആഗിരണം ചെയ്യുന്നതാണ് ഇതിന് കാരണം. എന്നാല്‍ ഗ്രഹത്തിന് ചുറ്റുമുള്ള വളയങ്ങള്‍ നന്നായി പ്രകാശിച്ച് നില്‍ക്കുന്നതായും ചിത്രത്തില്‍ കാണാം.
ജെയിംസ് വെബ് ടെലിസ്കോപ്പ് 20 മണിക്കൂര്‍ നീണ്ട നിരീക്ഷണ ഓപ്പറേഷനിലാണ് ഈ ചിത്രമെടുത്തത്. ചിത്രത്തില്‍ ശനിയുടെ അറിയപ്പെടുന്ന 145 ഉപഗ്രഹങ്ങളില്‍ മൂന്നെണ്ണമായ ഡയോണ്‍, എന്‍സെലാഡസ്, ടെത്തിസ് എന്നിവയും ദൃശ്യമാകുന്നുണ്ട്.






