
കേരള തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ഹൈബി ഈഡൻ എംപിയുടെ സ്വകാര്യ ബില്ലിനെ ചൊല്ലി വിവാദം മുറുകുന്നു. ഹൈബിയുടെ സ്വകാര്യ ബില്ലിനെ വിമർശിച്ച് ആർഎസ്പി രംഗത്തെത്തി. എം.പിയുടെ ആവശ്യം പരിഗണിയ്ക്കേണ്ടതില്ലെന്നും നിര്‍ദേശം നിരാകരിക്കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇത്തരം ചർച്ച തന്നെ ഗുണകരമല്ലെന്ന് എംപി പ്രേമചന്ദ്രൻ വിമർശിച്ചു.
ഇത്ഒരു ചെറുപ്പക്കാരന്റെ തോന്നല്‍ മാത്രമാണെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. ഇത്തരം കാര്യങ്ങൾ പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്യുന്നതാണ് മര്യാദയെന്നും ഷിബു ബേബി ജോണ്‍ കൂട്ടിച്ചേര്‍ത്തു.
1954ലാണ് തിരുവനന്തപുരം തന്നെ തലസ്ഥാനമായി തുടരണമെന്ന നിലപാട് എടുത്തത്. ആ സാഹചര്യം തന്നെയാണ് സംസ്ഥാനത്ത് ഇപ്പോഴും നിലനില്‍ക്കുന്നതെന്നും കേരളം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. വ്യവസായ തലസ്ഥാനമായ എറണാകുളത്തെ സംസ്ഥാന തലസ്ഥാനമാക്കേണ്ടതിനെ കുറിച്ചുള്ള ചർച്ചകള്‍ നേരത്തെയും ഉയർന്നിരുന്നു.






