മുന്നുമണിയെന്ന ആദ്യ സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ ഇടം നേടിയ നിരഞ്ജന് നായര്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു...
മൂന്നുമണിയുടെ പ്രേക്ഷകര്ക്കേറ്റവും സുപരിചിതമായ മുഖമാണ് നിരഞ്ജന്റേത്. ആദ്യ സീരിയലിലൂടെ ഏവര്‍ക്കും പ്രിയങ്കരനായി മാറിയിരിക്കുന്നു ഈ കോട്ടയം സ്വദേശി.
അഭിനയരംഗത്തോടുള്ള അതിയായ മോഹമാണ് ഈ ചെറുപ്പക്കാരനെ ഇപ്പോള്‍ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി മാറ്റിയത്. ആദ്യസീരിയലിന്റെ വിശേഷങ്ങളും അനുഭവങ്ങളുമായി നിരഞ്ജന് നായര്‍...
അതെ. ഓഡിഷനിലൂടെയാണ് മൂന്നുമണിയിലേക്കെത്തിയത്. ഓഡിഷനിലേക്കെത്താനെന്നെ സഹായിച്ചത് സംവിധായകനായ പ്രസാദ് നൂറനാട് സാറാണ്. സംവിധായകന് കണ്ണന് താമരക്കുളം സാറാണ് ഓഡിഷന് നടത്തിയത്.
ഓഡിഷന് പങ്കെടുത്തപ്പോള്‍ ഒരിക്കലും അവര്‍ എന്നെ തെരഞ്ഞെടുക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. മൂന്നുമണി സീരിയല്‍ ബൈജു ദേവരാജ് സാറിന്റേതാണ്. ആദ്യ സീരിയല്‍ അദ്ദേഹത്തോടൊപ്പം ചെയ്യാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്.
മറക്കാനാവാത്ത നല്ല അനുഭവങ്ങള്‍ മൂന്നുമണിയുടെ സെറ്റില്‍ നിന്നെനിക്ക് ലഭിച്ചിട്ടുണ്ട്. ഒരു കുടുംബം പോലെയാണ് മൂന്നുമണി. ഞാന്‍ ചെയ്യുന്ന രവിയെന്ന കഥാപാത്രത്തിന് ശബ്ദം നല്‍കുന്നത് സിദ്ധാര്‍ത്ഥ് ചേട്ടനാ ണ്. രവിയെന്ന കഥാപാത്രം ഇത്രയും ജനശ്രദ്ധയാകര്ഷിച്ചതില് സിദ്ധാര്‍ത്ഥ് ചേട്ടന്റെ ശബ്ദവും പ്രധാനഘടകമാണ്.
ഞാന്‍ കോട്ടയം സ്വദേശിയാണ്. കോട്ടയത്ത് കുടമാളൂരാണ് എന്റെ വീട്. കോട്ടയം അമലഗിരി ബി.കെ.കോളേജിലാണ് ഞാന്‍ ബികോം പഠിച്ചത്. സീരിയലിലെത്തുന്നതിന് മുന്‍പ് ഞാന്‍ വോഡഫോണില്‍ ടീം ലീഡറായിരുന്നു. അവിടെ നിന്ന് രാജി വച്ചാണ് സീരിയല്‍ ലോകത്തേക്കെത്തിയത്.
പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്ന പിന്തുണ വലുതാണ്. രവി ഒരു സാധാരണക്കാരനാണ്. എന്നാല്‍ വിവാഹത്തിന് ശേഷം അദ്ദേഹം ആകെ മാറുന്നു. കുടുംബത്തോടുപോലും ആത്മാര്ത്ഥതയില്ലാതാവുന്നു.
സീരിയല്‍ ചെയ്യാന്‍ തുടങ്ങിയിട്ട് ഒരുപാട് നാളുകളായെങ്കിലും, അത് ജനങ്ങള്‍ സ്വീകരിക്കുന്നതെങ്ങനെയെന്നോ, അവരുടെ മനസ്സില്‍ എന്നെക്കുറിച്ചുള്ള കാഴ്ച്ചപ്പാടെന്തെന്നോ എനിക്കറിയാന്‍ കഴിഞ്ഞിരുന്നില്ല. പ്രേക്ഷകരുടെ പ്രതികരണം ആദ്യമായറിഞ്ഞത് കോട്ടയത്തെത്തിയപ്പോഴാണ്. അന്ന് യാദൃച്ഛികമായി എന്നോടൊരാള്‍ സംസാരിച്ചു.
രവിയേട്ടാ, എന്ന് വിളിച്ചാണ് അദ്ദേഹം സംസാരിച്ചത്.. നിങ്ങളൊരു ബി.പിയാണല്ലേ.'. ആദ്യം സംഗതിയെന്തെന്ന് എനിക്ക് മനസ്സിലായില്ല. പിന്നീടാണ് അതിന്റെ അര്‍ത്ഥം ഭാര്യപ്പേടിയെന്നാണെന്ന് ഞാനറിഞ്ഞത്. പുരുഷന്മാരായാല് നട്ടെല്ല് വേണമെന്ന് പറഞ്ഞ് അദ്ദേഹമെന്നെ തല്ലി. ഒരു അടി കിട്ടിയെങ്കിലും എന്റെ ജീവിതത്തില്‍ ആദ്യമായി ലഭിച്ചൊരു അംഗീകാരമാണത്.
കുറച്ച് നാളുകള്‍ക്ക് ശേഷം മൂന്നുമണിയിലെ രവിയെന്ന കഥാപാത്രം വളരെ പോസിറ്റീവായി. ഭാര്യയുടെ വാക്കുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്ന രവിയില്‍ നിന്ന് സ്വന്തമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന ഭര്‍ത്താവായി. അഭിനയരംഗത്ത് ആദ്യമായി എത്തുകയും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നതും എന്നെ സംബന്ധിച്ച് വലിയൊരു അംഗീകാരമാണ്.

ആദ്യസീരിയല്‍ മുന്നുമണിയല്ലേ ?

സീരിയലിലെത്തുന്നതിന് മുന്‍പ് ?
ഞാന്‍ കോട്ടയം സ്വദേശിയാണ്. കോട്ടയത്ത് കുടമാളൂരാണ് എന്റെ വീട്. കോട്ടയം അമലഗിരി ബി.കെ.കോളേജിലാണ് ഞാന്‍ ബികോം പഠിച്ചത്. സീരിയലിലെത്തുന്നതിന് മുന്‍പ് ഞാന്‍ വോഡഫോണില്‍ ടീം ലീഡറായിരുന്നു. അവിടെ നിന്ന് രാജി വച്ചാണ് സീരിയല്‍ ലോകത്തേക്കെത്തിയത്.
പ്രേക്ഷകരുടെ പ്രതികരണം ?
പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്ന പിന്തുണ വലുതാണ്. രവി ഒരു സാധാരണക്കാരനാണ്. എന്നാല്‍ വിവാഹത്തിന് ശേഷം അദ്ദേഹം ആകെ മാറുന്നു. കുടുംബത്തോടുപോലും ആത്മാര്ത്ഥതയില്ലാതാവുന്നു.
സീരിയല്‍ ചെയ്യാന്‍ തുടങ്ങിയിട്ട് ഒരുപാട് നാളുകളായെങ്കിലും, അത് ജനങ്ങള്‍ സ്വീകരിക്കുന്നതെങ്ങനെയെന്നോ, അവരുടെ മനസ്സില്‍ എന്നെക്കുറിച്ചുള്ള കാഴ്ച്ചപ്പാടെന്തെന്നോ എനിക്കറിയാന്‍ കഴിഞ്ഞിരുന്നില്ല. പ്രേക്ഷകരുടെ പ്രതികരണം ആദ്യമായറിഞ്ഞത് കോട്ടയത്തെത്തിയപ്പോഴാണ്. അന്ന് യാദൃച്ഛികമായി എന്നോടൊരാള്‍ സംസാരിച്ചു.
രവിയേട്ടാ, എന്ന് വിളിച്ചാണ് അദ്ദേഹം സംസാരിച്ചത്.. നിങ്ങളൊരു ബി.പിയാണല്ലേ.'. ആദ്യം സംഗതിയെന്തെന്ന് എനിക്ക് മനസ്സിലായില്ല. പിന്നീടാണ് അതിന്റെ അര്‍ത്ഥം ഭാര്യപ്പേടിയെന്നാണെന്ന് ഞാനറിഞ്ഞത്. പുരുഷന്മാരായാല് നട്ടെല്ല് വേണമെന്ന് പറഞ്ഞ് അദ്ദേഹമെന്നെ തല്ലി. ഒരു അടി കിട്ടിയെങ്കിലും എന്റെ ജീവിതത്തില്‍ ആദ്യമായി ലഭിച്ചൊരു അംഗീകാരമാണത്.
കുറച്ച് നാളുകള്‍ക്ക് ശേഷം മൂന്നുമണിയിലെ രവിയെന്ന കഥാപാത്രം വളരെ പോസിറ്റീവായി. ഭാര്യയുടെ വാക്കുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്ന രവിയില്‍ നിന്ന് സ്വന്തമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന ഭര്‍ത്താവായി. അഭിനയരംഗത്ത് ആദ്യമായി എത്തുകയും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നതും എന്നെ സംബന്ധിച്ച് വലിയൊരു അംഗീകാരമാണ്.

മൂന്നുമണി ഒരു കുടുംബം പോലെയാണെന്ന് കേട്ടിട്ടുണ്ടല്ലോ ?
എന്റെ ആദ്യ സീരിയലാണ് മൂന്നുമണി. അതില്‍ ഞാന്‍ നെഞ്ചോട് ചേര്‍ത്തുവയ്ക്കുന്ന അനവധി ഘടകങ്ങളുണ്ട്. ബൈജു ദേവരാജ് സാര്‍, അദ്ദേഹം എന്നെ വിശ്വസിച്ചേല്‍പ്പിച്ച രവിയെന്ന കഥാപാത്രം, ഡയറക്ടര്‍ വേണു ചേലക്കോട്, ക്യാമറാമാന് ലൈജുച്ചേട്ടന്, തിരക്കഥാകൃത്ത് കെ.വി.അനില്‍ ഇവരെല്ലാം നല്കുന്ന പിന്തുണ എടുത്ത് പറയേണ്ടതാണ്.
ഡയറക്ടര്‍ വേണു സാറാണ് കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കണമെന്നെന്നെ പഠിപ്പിച്ചത്. ഒരു തുടക്കക്കാരനെ സംബന്ധിച്ച് ഏറ്റവും വലിയ ഭാഗ്യമാണ് ഇത്രയും മികച്ച ടീമിനൊപ്പം ചേരാന്‍ സാധിച്ചത്. ഇവര്‍ മാത്രമല്ല, എനിക്കൊപ്പം അഭിനയിക്കുന്ന ഓരോരുത്തരും വളരെ മികച്ച പിന്തുണയാണ് നല്‍കുന്നത്.
മൂന്നുമണിയില്‍ ഞങ്ങള്‍ ഏഴ് സുഹൃത്തുക്കള്‍ ചേര്‍ന്നൊരു ഫ്രണ്ട്ഷിപ്പ് ഗ്രൂപ്പ് തന്നെയുണ്ട്. അതില്‍ സംവിധായകന് വേണു ചേലക്കോട്, ക്യാമറാമാന് ലൈജു അരവിന്ദ്, മനസിജനായി അഭിനയിക്കുന്ന സന്തോഷ് ശശിധരന്, അജയ് തോമസ്, മഹേഷ്, സുരേഷ് പ്രേം.
ഒപ്പം അഭിനയിക്കുന്നവര്‍ നല്ല സുഹൃത്തുക്കളാണെങ്കിലും എന്ത് പ്രശ്നങ്ങളുണ്ടെങ്കിലും ഈ ഏഴ് സുഹൃത്തുക്കള്‍ പരസ്പരം അറിയും. ഇവരെക്കൂടാതെ മൂന്നുമണിയില്‍ അഭിനയിക്കുന്നവരില്‍ എനിക്കേറ്റവും പ്രിയപ്പെട്ട ചേച്ചി പ്രിയ മേനോനാണ്. ചേച്ചി എന്റെ അമ്മായിയമ്മയായാണ് അഭിനയിക്കുന്നത്.
ഞാനെന്റെ ജീവിതത്തില്‍ കണ്ടവരില്‍ ഇത്രയും സിംപിളായൊരു വ്യക്തി വേറെയില്ല. ചിലപ്പോള്‍ എന്റെ അഭിനയം എനിക്ക് തന്നെ ശരിയായില്ലെന്ന് തോന്നുന്ന അവസരങ്ങളുണ്ടാകും. അപ്പോഴെല്ലാം എനിക്ക് കഴിവുണ്ടെന്നും ധൈര്യപൂര്‍വ്വം അഭിനയിക്കണമെന്ന് പറയുന്നതും ചേച്ചിയാണ്.
രവിയില്‍ നിന്നും നിരഞ്ജനിലേക്ക് ?
രവിയുമായി വലിയ സാമ്യങ്ങളൊന്നുമില്ല. ആരോടും ദേഷ്യപ്പെട്ട് സംസാരിക്കാറില്ല. ഞാന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ എങ്ങനെയാണോ അതുപോലെ തന്നെ ആളുകളോട് സംസാരിക്കും. ഉള്ളില്‍ ഒന്ന് ചിന്തിച്ച് പുറമെ വേറൊന്ന് പറയാറില്ല.
കുടുംബത്തിന്റെ പിന്തുണയെങ്ങനെ ?
അച്ഛനുമമ്മയും സഹോദരനുമടങ്ങിയൊരു കൊച്ചുകുടുംബമാണ് എന്റേത്. അച്ഛന് ശ്രീകുമാര്‍ വെള്ളൂര്‍ ന്യൂസ് പ്രിന്റിലായിരുന്നു ജോലി. റിട്ടയേര്‍ഡായി.
ഇപ്പോള്‍ ഏറ്റുമാനൂര്‍ പോപ്പുലര്‍ ഫിനാന്‍സില്‍ ബ്രാഞ്ച് മാനേജരാണ്. അമ്മ കൃഷ്ണകുമാരി, വീട്ടമ്മയാണ്. സഹോദരന്റെ പേര് ശ്രീരാജ്. അവനിപ്പോള്‍ ഒരു കമ്പനിയില്‍ അക്കൗണ്ട് ട്രെയിനിയായി ജോലി ചെയ്യുന്നു.
ഞാന്‍ മോഡലിംഗ് ചെയ്തിരുന്ന സമയത്ത് എന്റെ കുടുംബത്തിന് വലിയ ടെന്‍ഷനായിരുന്നു. ഈ മേഖല തെരഞ്ഞെടുക്കേണ്ടിയിരുന്നില്ല എന്ന് വരെ അവര്‍ ചിന്തിച്ചു. എന്നാല്‍ ഇപ്പോള്‍ എനിക്ക് ലഭിച്ച സൗഭാഗ്യത്തില്‍ അവര്‍ സന്തുഷ്ടരാണ്. എന്നെ മനസ്സിലാക്കുന്നൊരു കുടുംബം ലഭിച്ചതാണ് എന്റെ ഭാഗ്യം.
മൂന്നുമണി കൂടാതെ രാത്രിമഴയിലും സജീവമാണല്ലോ ?
രാത്രിമഴയില്‍ നായകനായാണ് അഭിനയിക്കുന്നത്. അത് ബൈജു ദേവരാജ് സാറിന്റേതാണ്. രാത്രിമഴയുടെ സെറ്റ് ഒരു കുടുംബം പോലെയാണ്. തിരക്കഥാകൃത്ത് മുരളി നെല്ലനാട് സാറിനോടും ഡയറക്ടര്‍ റിജു സാറും ക്യാമറാമാന് അന്പ് മണിച്ചേട്ടനും നല്കുന്ന പിന്തുണ വളരെ വലുതാണ്.
മൂന്നുമണിയിലെ രവിയെന്ന് കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകയും നീട്ടി സ്വീകരിച്ചു. അതേ സ്നേഹവും പിന്തുണയുമാണ് എനിക്ക് രാത്രിമഴയിലൂടെ ലഭിക്കുന്നത്.
സിനിമ ?
ഒരു തമിഴ് പ്രോജക്ടുണ്ട്. അതിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്

Comments