കൊച്ചി/മുംബൈ; ഫീച്ചർ ഫോണുകളിൽ വിപ്ലവവുമായി ജിയോ ഭാരത് ഫോൺ പുറത്തിറങ്ങുന്നു. ഇന്റർനെറ്റ് സൗകര്യമുള്ള ഏറ്റവും വിലകുറഞ്ഞ ഫീച്ചർ ഫോണാണ് ജിയോ പുറത്തിറക്കുന്നത്. ഇന്ത്യയിൽ നിലവിൽ 25 കോടി ഫീച്ചർ ഫോൺ ഉപയോക്താക്കളാണ് ഉള്ളത്, അവർക്ക് ഇന്റർനെറ്റ് സൗകര്യമുള്ള ഫോണുകൾ പ്രാപ്തമാക്കാൻ ഈ ചുവടുവയ്പ്പിലൂടെ സാധിക്കും. 999 രൂപയ്ക്കാണ് ഫോൺ മാർക്കറ്റിൽ ലഭ്യമാവുക. ഇന്റർനെറ്റ് സൗകര്യമുള്ള ഫോണുകളിൽ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്റർനെറ്റ് സൗകര്യമുള്ള ഫീച്ചർ ഫോണുകൾ ഏറ്റവും വിലക്കുറവിൽ ലഭ്യമാകുന്നു എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
ജൂലൈ ഏഴു മുതൽ ഇന്ത്യയിൽ ഉടനീളമുള്ള സ്റ്റോറുകളിൽ ലഭ്യമാകും, ആദ്യ ഘട്ടത്തിൽ 10 ലക്ഷം ഫോണുകളാണ് പുറത്തിറക്കുക. ഇതിനു പുറമെ പ്രത്യേക ഓഫറുകളും ജിയോ ഭാരത് ഫോണിൽ ജിയോ നൽകുന്നുണ്ട്. 14 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും 123 രൂപയ്ക്കാണ് ലഭ്യമാകുക. മറ്റു സേവനദാതാക്കളെ അപേക്ഷിച്ചു 30% കിഴിവിൽ മാസ വരിക്കാരാകാം, ഒപ്പം ഏഴു മടങ്ങ് അധിക ഡാറ്റ ലഭ്യമാകും. മറ്റ് ദാതാക്കൾ 179 രൂപയ്ക്കാണ് 2 ജിബി ഡാറ്റയും കോളുകളും നൽകി വരുന്നത്.
റിലയൻസ് റീട്ടെയിലിന് പുറമെ കാർബൺ ഉൾപ്പെടെയുള്ളവർ ജിയോ ഭാരത് ഫോൺ നിർമാണത്തിൽ പങ്കാളികളാകും. ജിയോ ട്രൂ 5 ജി നെറ്റ്വർക്കിലൂടെ ഇന്ത്യ ഒരു വശത്ത് 5 ജി വിപ്ലവത്തിന് നേതൃത്വം നൽകുമ്പോൾ, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ ലഭിക്കാത്ത ഒരു വിഭാഗം സമൂഹമുണ്ട്. കണക്കുകൾ പ്രകാരം 25 കോടി ജനങ്ങൾ ഇന്ത്യയിൽ ഇപ്പോഴും ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നവരാണ്. ഈ ഫീച്ചർ ഫോണുകളിൽ ഇന്റർനെറ്റ് സേവനം ലഭ്യമാകില്ല, പ്രത്യേകിച്ചും സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനം ഒരാളുടെ ഉപജീവനവും സാമ്പത്തിക ക്ഷേമവും ഉയർത്തുന്ന ഒരു അനിവാര്യമായ ഒരു സമയത്ത്. ടെലികോം ഓപ്പറേറ്റർമാർ നിരക്കുകൾ അടിക്കടി വർദ്ധിപ്പിക്കുന്നതും ഇതിന് കാരണമാകുന്നു. വോയിസ് കോളുകൾക്ക് മാത്രം മുൻപ് 99 രൂപയ്ക്ക് ലഭ്യമായിരുന്ന സേവനങ്ങൾ ഇപ്പോൾ 199 രൂപയ്ക്കാണ് ലഭ്യമാവുക. ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് സ്മാർട്ട്ഫോണുകൾ വാങ്ങാൻ കഴിയാത്തതിനാൽ നിലവിലുള്ള ഓപ്പറേറ്റർമാർ ഈ വിഭാഗത്തെ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യുന്നു. ഈ ഉപയോക്താക്കൾക്ക് താങ്ങാനാവാത്ത വില മാത്രമല്ല, ഡിജിറ്റൽ സേവനങ്ങൾ ആക്സസ് ചെയ്യുന്നതിൽ നിന്നുള്ള നിയന്ത്രണവും നേരിടേണ്ടിവരുന്നു.

Comments