ന്യൂ ഇയര്‍ പാര്‍ട്ടി ഗംഭീരമാക്കാന്‍ നിങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ടോ, ശരീരഭാരം ഇതിന് തടസ്സമായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ എന്നാല്‍ അത്തരക്കാര്‍ക്കായി വെറും ഏഴ് ദിവസം കൊണ്ട് ശരീരഭാരം കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്ത് മൂന്നു മുതല്‍ അഞ്ച് കിലോ വരെ ഭാരം കുറയ്ക്കാവുന്നതാണ്. അത് എന്തൊക്കെയാണെന്ന് നോക്കാം...
ഒന്നാം ദിവസം - ശനിയാഴ്ച : ഒന്നാമത്തെ ദിവസം എന്നു പറയുന്നത് പഴങ്ങളുടെ ദിവസമാണ്. ശരീരത്തില്‍ ടോക്സിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്നതാണ് പഴങ്ങള്‍. തണ്ണിമത്തന്, ആപ്പിള്‍, മധുരനാരങ്ങ, ഓറഞ്ച് എന്നിവ കഴിച്ച് ഭാരം കുറയ്ക്കാം. ഏഴ് ദിവസവും മൂന്ന് ടേബിള്‍സ്പൂണ്‍ നാരങ്ങനീരില്‍ രണ്ട് ടേബിള്‍സ്പൂണ്‍ തേനും ചേര്‍ത്ത് വെള്ളത്തിലൊഴിച്ച് അതിരാവിലെ കുടിയ്ക്കണം. രാവിലെ പ്രഭാതഭക്ഷണം രണ്ട് ആപ്പിളും പഴങ്ങളും കഴിക്കുക. വിശപ്പ് തോന്നുമ്പോള്‍ പഴങ്ങള്‍ കഴിക്കുക. പഴങ്ങള്‍ കഴിക്കുന്നത് നിയന്ത്രണം ഇല്ല. ദിവസവും 30 മിനുട്ട് നടക്കണം. 10 ഗ്ലാസ് വെള്ളവും കുടിയ്ക്കണം.
രണ്ടാം ദിവസം - ഞായറാഴ്ച : ഇത് പച്ചക്കറികളുടെ ദിവസമാണ്. ധാരാളം പച്ചക്കറികള്‍ കഴിയ്ക്കണം. കുരുമുകളകും ഉപ്പും ഇട്ട് വേവിച്ചോ, പച്ചയ്ക്കോ പച്ചക്കറികള്‍ കഴിയ്ക്കാവുന്നതാണ്. എന്നാല്‍ ഒരിയ്ക്കലും എണ്ണയോ, ബട്ടറോ, നെയ്യോ ചേര്‍ക്കാന്‍ പാടില്ല. രണ്ടാം ദിവസം ആരംഭിക്കേണ്ടത്, മുന്‍ പറഞ്ഞ നാരങ്ങ മിശ്രിതത്തോടെയാകണം. തുടര്‍ന്ന് പുഴുങ്ങിയ ഒരു ഉരുളക്കിഴങ്ങ് കഴിയ്ക്കാം. ഒന്നോ രണ്ടോ മണിക്കൂറുകള്‍ ഇടവിട്ട് വിശക്കുമ്പോള്‍ പച്ചക്കറി മാത്രം കഴിക്കാം. 10 ഗ്ലാസ് വെള്ളം നിര്‍ബന്ധമായും കുടിയ്ക്കണം.
മൂന്നാം ദിവസം - തിങ്കളാഴ്ച : മൂന്നാം ദിവസം പച്ചക്കറിയും അതു പോലെ തന്നെ പഴങ്ങളും കഴിയ്ക്കണം. ഇതില്‍ നിന്നും ഉരുളക്കിഴങ്ങും ഏത്തയ്ക്കായും ഒഴിവാക്കണം. ഓര്‍ക്കുക എണ്ണയോ, നെയ്യോ, ചീസോ ഉപയോഗിക്കരുത്. പച്ചക്കറികള്‍ വേവിച്ച് കഴിയ്ക്കാവുന്നതാണ്. മൂന്നാം ദിവസം 12 ഗ്ലാസ് വെള്ളം കുടിയ്ക്കണം.
നാലാം ദിവസം - ചൊവ്വാഴ്ച : നാലാം ദിവസം വാഴപ്പഴത്തിന്റെ ദിവസമാണ്. 10 പഴവും മൂന്ന് ഗ്ലാസ് പാലും നാലാം ദിവസം കഴിയ്ക്കാം. ഡയറ്റിലെ പ്രധാനപ്പെട്ട ദിവസവും ഇതാണ്. 12 ഗ്ലാസ് വെള്ളം കുടിയ്ക്കണം. വിശപ്പുള്ളപ്പോള്‍, ഉള്ളി വട്ടത്തില്‍ അരിഞ്ഞതും, മൂന്ന് തക്കാളി, കാബേജ് , ഒരു ക്യാരറ്റ് എന്നിവ കഴിയ്ക്കാം. നടക്കാന്‍ മറക്കരുത്.
അഞ്ചാം ദിവസം - ബുധനാഴ്ച : അഞ്ചാം ദിവസത്തില്‍ കഴിക്കേണ്ടത് തക്കളിയാണ്. ചെറിയ ബൗളില്‍ അഞ്ച് തക്കാളി കഴിയ്്ക്കാം. പാലും, സൂപ്പും അന്നത്തെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താം. 10 ഗ്ലാസ് വെള്ളം കുടിയ്ക്കണം. നടത്തം നിര്‍ബന്ധമായും വേണം.
ആറാം ദിവസം - വ്യാഴാഴ്ച : ഈ ദിവസം നിങ്ങള്‍ക്ക് ഉച്ച ഭക്ഷണം കഴിയ്ക്കാം. ചെറിയ ബൗളില്‍ ചോറും അതിന്റെ കൂടെ പച്ചക്കറികളും കഴിയ്ക്കാം. പച്ചക്കറികള്‍ തയ്യാറാക്കാന്‍ എണ്ണയോ, നെയ്യോ, ബട്ടറോ ഉപയോഗിക്കരുത്. ഒരു ബൗളില്‍ സൂപ്പും കഴിയ്ക്കാം. അന്നത്തെ ദിവസം 8 ഗ്ലാസ് വെള്ളമാണ് കുടിയ്ക്കേണ്ടത്.
ഏഴാം ദിവസം - വെള്ളിയാഴ്ച : ഇതാണ് അവസാന ദിവസം. അന്ന ഒരു ബൗളില്‍ ചോറും, ഫ്രൂട്ട് ജ്യൂസും, പച്ചക്കറി സാലഡും, സൂപ്പും കഴിയ്ക്കാം. ഇതോടൊപ്പം 10 ഗ്ലാസ് വെള്ളം കുടിയ്ക്കാനും നടക്കാനും മറക്കരുത്.
ഈ ഏഴ് ദിവസങ്ങള്‍ക്ക് ശേഷം നിങ്ങളുടെ ശരീരഭാരം പരിശോധിച്ചാല്‍ നിങ്ങളുടെ മുഖത്ത് ആത്മവിശ്വാസം സന്തോഷവും ഉണ്ടായിരിക്കും.