
ഉപഭോക്താക്കളില്‍ അധികം തുക ഈടാക്കാനൊരുങ്ങുന്നെന്ന പ്രചരണം തെറ്റാണെന്ന് കെ.എസ്.ഇ.ബി. ഉപഭോക്താക്കളില്‍ നിന്ന് കെ എസ് ഇ ബി അധികം തുക ഈടാക്കാനൊരുങ്ങുന്നു എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ ശമ്പള, പെന്ഷന് ഇനത്തില്‍ ചെലവഴിച്ചത് കെ.എസ്.ഇ.ബിയുടെ വരുമാനത്തിന്റെ 21, 26, 23 എന്നീ ശതമാന നിരക്കുകളിലാണെന്നും അടുത്ത 2-3 വര്‍ഷ കാലയളവില്‍ ജീവനക്കാരുടെ വലിയ തോതിലുളള വിരമിക്കല്‍ പ്രതീക്ഷിക്കുന്നതു കൊണ്ട് ശമ്പള, പെന്ഷന് ഇനത്തിലുളള ചെലവ് ഗണ്യമായി വര്‍ദ്ധിക്കാന്‍ സാധ്യതയില്ലെന്നും ഇതിന് ആനുപാതികമായി പെന്ഷന് ബാധ്യതയുടെ വാല്യുവേഷന് കുറയുന്നതുമാണെന്ന് അവര്‍ പറഞ്ഞു.
കെ.എസ്.ഇ.ബി.എല്‍-ല്‍ ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നത് സര്‍ക്കാര്‍ മാതൃകയില്‍ അഞ്ചു വര്‍ഷ കാലയളവിലാണ്. ഇപ്രകാരം കെ.എസ്.ഇ.ബി.എല്‍ യൂണിയനുകളുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ജൂലൈ 2018 ല്‍ നല്കുവാനുളള ശമ്പള പരിഷ്കരണം നടപ്പിലാക്കിയത് 2021 ഏപ്രില്‍ 1 മുതല്‍ 2018-ലെ മുന്‍കാല പ്രാബല്യത്തോടെയാണ്. 2018 മുതലുളള ശമ്പള കുടിശ്ശിക 2021-22 ലും 2022-23 ലുമായി നാല് ഗഡുക്കളായി നല്കുകയുണ്ടായി. കെ.എസ്.ഇ.ബി.എല്‍ നല്കുന്ന 19% ക്ഷാമബത്ത 2021 വരെയുളളതു മാത്രമാണ്. ജിവനക്കാര്‍ക്ക് 2021-നു ശേഷം നല്‍കേണ്ട ക്ഷാമബത്ത നാളിതുവരെ നല്‍കിയിട്ടില്ല. ഇതിനെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ അവരുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
ഉപഭോക്താക്കളില്‍ നിന്ന് കെ എസ് ഇ ബി അധികം തുക ഈടാക്കാനൊരുങ്ങുന്നു എന്ന തലക്കെട്ടില്‍ ചില ദിനപ്പത്രങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ല.
1) ശമ്പളം, പെന്ഷന് ബാധ്യതയായി വാര്‍ത്തയില്‍ പരാമര്‍ശിച്ചിട്ടുളളത് തെറ്റായ തുകയാണ്. ശമ്പള, പെന്ഷന് വിഹിതം വരുമാനത്തിന്റെ 26.77% ആയിരുന്നത് ഇപ്പോള്‍ 46.59% ആണെന്നാണ് വാര്‍ത്തയിലെ പരാമര്‍ശം. കെ.എസ്.ഇ.ബി.എല്‍ ന്റെ 2019-20, 2020-21 & 2021-22 സാമ്പത്തിക വര്‍ഷങ്ങളിലെ വരുമാനം യഥാക്രമം 14,855കോടി, 15,170 കോടി, 16,985 കോടി രൂപ എന്നിങ്ങനെയാണ്. എന്നാല്‍ പ്രസ്തുത വര്‍ഷങ്ങളിലെ ശമ്പള ചെലവ് 3047കോടി, 3910 കോടി, 3867കോടി രൂപ എന്ന ക്രമത്തിലാണ്. ഇപ്രകാരം വരുമാനത്തിന്റെ 21%, 26%, 23% എന്ന നിരക്കിലാണ് 2019-20, 2020-21 & 2021-22 സാമ്പത്തിക വര്‍ഷങ്ങളില്‍ ശമ്പളയിനത്തില്‍ ചെലവാക്കിയിട്ടുളളത്. അടുത്ത 2-3 വര്‍ഷ കാലയളവില്‍ ജീവനക്കാരുടെ വലിയ തോതിലുളള വിരമിക്കല്‍ പ്രതീക്ഷിക്കുന്നതു കൊണ്ട് ശമ്പള, പെന്ഷന് ഇനത്തിലുളള ചെലവ് ഗണ്യമായി വര്‍ദ്ധിക്കാന്‍ സാധ്യതയില്ല. കൂടാതെ ഇതിന് ആനുപാതികമായി പെന്ഷൻ ബാധ്യതയുടെ വാല്യുവേഷന് കുറയുന്നതുമാണ്. 407.20 കോടി രൂപയാണ് പെന്ഷന് മാസ്റ്റര്‍ ട്രസ്റ്റിന് പലിശയിനത്തില്‍ കെ എസ് ഇ ബി പ്രതിവര്‍ഷം നല്കുവാനുളളത്. പെന്ഷന് ബാധ്യതയുടെ പുനര്‍നിര്‍ണ്ണയ പ്രകാരമുളള 17,238 കോടി രൂപയുടെ 35.4% സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ബോണ്ട് പുറപ്പെടുവിക്കണം എന്നുമുള്ള ആവശ്യം സര്‍ക്കാര്‍ പരിഗണനയിലാണ്.
2. കെ.എസ്.ഇ.ബി.എല്‍-ല്‍ ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നത് സര്‍ക്കാര്‍ മാതൃകയില്‍ അഞ്ചു വര്‍ഷ കാലയളവിലാണ്. ഇപ്രകാരം കെ.എസ്.ഇ.ബി.എല്‍ യൂണിയനുകളുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ജൂലൈ 2018 ല്‍ നല്കുവാനുളള ശമ്പള പരിഷ്കരണം നടപ്പിലാക്കിയത് 2021 ഏപ്രില്‍ 1 മുതല്‍ 2018-ലെ മുന്‍കാല പ്രാബല്യത്തോടെയാണ്. 2018 മുതലുളള ശമ്പള കുടിശ്ശിക 2021-22 ലും 2022-23 ലുമായി നാല് ഗഡുക്കളായി നല്കുകയുണ്ടായി. കെ.എസ്.ഇ.ബി.എല്‍ നല്കുന്ന 19% ക്ഷാമബത്ത 2021 വരെയുളളതു മാത്രമാണ്. ജിവനക്കാര്‍ക്ക് 2021-നു ശേഷം നല്‍കേണ്ട ക്ഷാമബത്ത നാളിതുവരെ നല്‍കിയിട്ടില്ല.
3. രാജ്യത്ത് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പ്രകാരം ഉപഭോക്താക്കള്‍ അടയ്ക്കേണ്ടുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് മാത്രമേ കെ.എസ്.ഇ.ബി ഈടാക്കുന്നുള്ളൂ. വൈദ്യുത ഉപയോഗം വര്‍ദ്ധിക്കുന്ന മുറയ്ക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റിലും വര്‍ദ്ധനവ് വരുന്നതാണ്. അതുപോലെ ഇന്ധനവിലയിലുണ്ടാവുന്ന വര്‍ദ്ധനവാണ് ഇന്ധന സര്‍ചാര്‍ജ്ജായി ഈടാക്കുന്നത്. ഇതിന് ശമ്പളമോ മറ്റു ചെലവുകളോ ആയി ബന്ധമൊന്നുമില്ല. മറിച്ചുള്ള വാര്‍ത്തകള്‍ തികച്ചും അടിസ്ഥാന രഹിതമാണ്.
4. വിതരണ മേഖലയിലെ കോസ്റ്റ് ഡേറ്റ പരിഷ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ടും റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്. 2018 മെയ് മാസത്തിലാണ് ഒടുവില്‍ കോസ്റ്റ് ഡേറ്റ പരിഷ്ക്കരിച്ചത്. 5 വര്‍ഷത്തിനുശേഷമാണ് കെ എസ് ഇ ബി വര്‍ദ്ധനവ് ആവശ്യപ്പെട്ടിരിക്കുന്നത് എന്ന വസ്തുത. റിപ്പോര്‍ട്ടിൽ വിസ്മരിച്ചിരിക്കുകയാണ്. വൈദ്യുത കണക്ഷന് നല്‍കുന്നതിനുള്ള ചെലവ് സംസ്ഥാന റഗുലേറ്ററി കമ്മീഷന്റെ അനുമതിക്കനുസൃതമായാണ് നിശ്ചയിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ സാധനങ്ങളുടെ വിലനിലവാരത്തിലുണ്ടായ വര്‍ദ്ധനയ്ക്ക് ആനുപാതികമായ നിരക്ക് വര്‍ദ്ധനവിനാണ് കെ എസ് ഇ ബി റഗുലേറ്ററി കമ്മീഷനെ സമീപിച്ചിരിക്കുന്നത് .
5. വരാന്‍ പോകുന്ന 25 വര്‍ഷത്തെ ചെലവ് ആക്ചൂറിയന്‍ ശൈലിയില്‍ കണക്കാക്കിയതിന്റെ ബാദ്ധ്യത വൈദ്യുതി നിരക്കില്‍ വര്‍ദ്ധനയായി ഉടന്‍ വരും എന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശവും അടിസ്ഥാനരഹിതമാണ്. ഇതുമായി ബന്ധപ്പെട്ട് സി & എ ജിയുടെ കരട് റിപ്പോര്‍ട്ടില്‍ നടത്തിയിട്ടുള്ള നിരീക്ഷണങ്ങള്‍ക്കുള്ള വിശദീകരണം വസ്തുതകളും കണക്കുകളും നിരത്തി കെ എസ് ഇ ബി നല്‍കിയിട്ടുമുണ്ട്. സി & എ ജിയുടെ അന്തിമ റിപ്പോര്‍ട്ട് വരാനിരിക്കുന്നതേയുള്ളു.
വസ്തുതകള്‍ ഇവയാണെന്നിരിക്കെ മികച്ച രീതിയില്‍ ഉപഭോക്താക്കള്‍ക്ക് സേവനം നല്കുന്ന കെ എസ് ഇ ബി ലിമിറ്റഡ് എന്ന പൊതുമേഖലാസ്ഥാപനത്തെ പൊതുജനമധ്യത്തില്‍ ഇകഴ്ത്തിക്കാട്ടുന്ന ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തികച്ചും ദൗർഭാഗ്യകരവും അനുചിതവുമാണ്.






