
കേരളാ ബ്ലാസ്റ്റേഴ്സിൽ വിട്ട്മോഹൻ ബഗാനിലേക്ക് കളം മാറിയ ശേഷം ആദ്യമായി പ്രതികരിച്ച് സഹൽ അബ്ദുൾ സമദ്. 'എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നറിയില്ല. താൻ ഇനി കേരളാ ബ്ലാസ്റ്റേഴ്സിൽ ഉണ്ടാവില്ല. ഇത് ഫുട്ബോളാണ്. ഫുട്ബോൾ എങ്ങോട്ട് കൊണ്ടുപോകുന്നുവോ അങ്ങോട്ട് പോകണം. താനും ആ പാത പിന്തുടരുന്നു. എന്ന് പറഞ്ഞുകൊണ്ട് ഫെയ്സ്ബുക്ക് പേജിലൂടെയാണ് താരം ഈ കാര്യം അറിയിച്ചത്.
‘എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നറിയില്ല. താൻ ഇനി കേരളാ ബ്ലാസ്റ്റേഴ്സിൽ ഉണ്ടാവില്ല. ഇത് ഫുട്ബോളാണ്. ഫുട്ബോൾ എങ്ങോട്ട് കൊണ്ടുപോകുന്നുവോ അങ്ങോട്ട് പോകണം. താനും ആ പാത പിന്തുടരുന്നു.
തീർച്ചയായും ഇത് കഠിനമാണ്. ഇത്രയും വർഷം കളിച്ച ടീമിൽ നിന്ന് പോകുക എന്നത് ഏറെ ബുദ്ധിമുട്ടാണ്. ഒരുമിച്ച് കളിച്ച താരങ്ങൾ. അവർ പിന്നീട് സഹോദരങ്ങളായി. ആരാധകർ, പരിശീലകൻ, മറ്റ് സഹപ്രവർത്തകർ എല്ലാവരും പ്രത്യേകിച്ച് മഞ്ഞപ്പട എടുത്ത് പറയേണ്ടതാണ്. സാധ്യതാ ടീമിൽ ഉണ്ടായിരുന്നപ്പോൾ മുതൽ മഞ്ഞപ്പട എന്നെ പിന്തുണയ്ക്കുന്നു.
എല്ലാവരും എല്ലാക്കാലവും എൻ്റെ മനസിൽ ഉണ്ടാവും. അതിന് യാതൊരു സംശയവുമില്ല. കൂടുതൽ എന്താണ് പറയേണ്ടതെന്ന് എനിക്ക് അറിയില്ല. താൻ അത്രയധികം സംസാരിക്കുന്ന ആളല്ലെന്ന് എല്ലാവർക്കും അറിയാം. യാത്ര പറയണമെന്ന് തോന്നി. എല്ലാവർക്കും എല്ലാത്തിനും നന്ദി. എനിക്ക് തന്ന പിന്തുണ എന്നും ഉണ്ടാകുമെന്ന് കരുതുന്നു. എല്ലാത്തിനും വളരെ നന്ദി.'






