ബോളിവുഡ് തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ഇല്യാന ഡിക്രൂസ്. അടുത്തിടെയാണ് താൻ ഗർഭിണിയാണെന്ന വിവരം ഇല്യാന ആരാധകരോട് പങ്കുവച്ചത്. ഇടയ്ക്കിടെ തന്റെ ഗർഭകാല ചിത്രങ്ങളും ഇല്യാന പങ്കുവയ്ക്കുമായിരുന്നു. വിവാഹിതയാവാതെ ഗർഭിണിയായതിന്റെ പേരിൽ നിരവധി വിമർശനങ്ങളും ഇല്യാന നേരിട്ടിരുന്നു. ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇല്യാന കുഞ്ഞ് പിറക്കാൻ പോകുന്ന വിവരം അറിയിച്ചത്.
എന്നാൽ തന്റെ പങ്കാളി ആരാണെന്ന് താരം ഇതുവരെ പരസ്യപ്പെടുത്തിയിരുന്നില്ല. നാളുകൾക്ക് മുൻപ് ഒരാളോടൊപ്പം ചേർന്നു നിൽക്കുന്ന ഒരു ചിത്രവും ഇല്യാന പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ ആരാണ് ആ മിസ്റ്ററി മാൻ എന്നറിയാനുള്ള തെരച്ചിലായിരുന്നു സോഷ്യൽ മീഡിയയും ആരാധകരും. എന്നാലിപ്പോൾ സർപ്രൈസുകളെല്ലാം മാറ്റിവെച്ച് തന്റെ പങ്കാളിയുടെ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് ഇല്യാന. ഡേറ്റ് നൈറ്റിൽ നിന്നുള്ള ചിത്രമാണ് ഇല്യാന പങ്കുവച്ചിരിക്കുന്നത്.

ഹൃദയത്തിന്റെ ഒരു ഇമോജിയും ചിത്രത്തിന് താഴെ ഇല്യാന കുറിച്ചിട്ടുണ്ട്. ചുവന്ന നിറത്തിലുള്ള വസ്ത്രമാണ് ഇല്യാന ധരിച്ചിരിക്കുന്നത്. കറുത്ത ഷർട്ടിലാണ് ഇല്യാനയുടെ പങ്കാളിയെ കാണാനാവുക. എന്തായാലും ഇല്യാനയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. അദ്ദേഹം എന്ത് ചെയ്യുന്നു, പേര് എന്താണ്, നിങ്ങൾ തമ്മിൽ എങ്ങനെയാണ് പരിചയപ്പെട്ടത് തുടങ്ങി നിരവധി ചോദ്യങ്ങളാണ് ആരാധകർക്കുള്ളത്.

Comments