
ഒരുമാസം മുമ്പാണ് പ്രഭുദേവയ്ക്കും ഭാര്യ ഹിമാനി സിങ്ങിനും പെണ്‍കുഞ്ഞ് പിറന്നത്. അമ്പതാം വയസ്സില്‍ അച്ഛനായതിന്റെയും ആദ്യമായി പെണ്‍കുഞ്ഞ് പിറന്നതിന്റെയും സന്തോഷം പ്രഭുദേവ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞുമായി ആദ്യമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം.
തിരുപ്പതിയിലെ വിഐപി ക്യൂവില്‍ നില്ക്കുന്ന പ്രഭുദേവയുടെയും കുടുംബത്തിന്റെയും വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കുഞ്ഞിന്റെ മുഖം ക്യാമറകളില്‍ കാണാത്ത വിധമാണ് ഭാര്യ ഹാമിനി കുഞ്ഞിനെ എടുത്തിരുന്നത്.
പ്രഭുദേവയുടെയും ഹാമിനിയുടെയും ആദ്യത്തെ കുഞ്ഞാണിത്. 2020 ലോക്ഡൗണ്‍ കാലത്താണ് പ്രഭുദേവയും ഫിസിയോതെറാപിസ്റ്റായ ഹിമാനി സിങ്ങും വിവാഹിതരായത്.
റംലത്താണ് പ്രഭുദേവയുടെ ആദ്യ ഭാര്യ. 1995 ല്‍ വിവാഹിതരായ ഇരുവരും 2011 ല്‍ ബന്ധം വേര്‍പിരിയുകയായിരുന്നു. ഈ ബന്ധത്തില്‍ പ്രഭുദേവയ്ക്ക് മൂന്ന് ആണ്‍മക്കളുണ്ട്. മൂത്ത മകന് അര്‍ബുദ രോഗത്തെ തുടര്‍ന്ന് പതിമൂന്നാം വയസ്സില്‍ മരണമടഞ്ഞു.






