
തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ എന്‍ടി ആറിന്റെ മാന്‍ അഭയ് റാമിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. സമൂഹമാധ്യമങ്ങളില്‍ സജീവമല്ലാത്തതു കൊണ്ടുതന്നെ താരത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ട വിശേഷങ്ങളൊന്നും തന്നെ പുറത്തറിയാറില്ല. എന്നാല്‍ താരത്തിന്റെ മകന്റെ പിറന്നാള്‍ ആഘോഷമാക്കി യിരിക്കുകയാണ് ആരാധകര്‍. ഒപ്പം ഒരു മനോഹരമായ വീഡിയോയും ഫാന്‍സ് പങ്കുവെച്ചു.
അഭയ് ,ഭാര്‍ഗവ് എന്നാണ് ജൂനിയര്‍ എന്‍ടിആറിന്റെ മക്കളുടെ പേര്. അതില്‍ മൂത്ത പുത്രനായ അഭയ്യുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. കുടുംബത്തിന്റെ സ്വകാര്യതയെ കരുതി മക്കളുടെയോ ഭാര്യയുടെയോ ചിത്രങ്ങളൊന്നും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറില്ല. എങ്കിലും തങ്ങളുടെ പ്രിയ താര പുത്രന്റെ ജന്മദിനം വെറുതെ ആഘോഷിക്കാന്‍ ആരാധകര്‍ തയാറായിരുന്നില്ല. അഭയ്യുടെ ഒരു ക്യൂട്ട് വീഡിയോ പങ്കുവെച്ചു കൊണ്ടാണ് പിറന്നാളാഘോഷം ഗംഭീരമാക്കിയത.
ജൂനിയര്‍ പന്ടിആറിന്റെ പ്രശസ്ത ചിത്രമായ നന്നാകു പ്രേമതോ യിലെ ഫോളോ... ഫോളോ എന്ന് തുടങ്ങുന്ന ഗാനമാണ് അഭയ് രാം പാടുന്നത്. മകന്റെ പാട്ടിന് പുറകെ മുയലിന്റെ കളിപ്പാട്ടവും ആ ഗാനം വളരെ ക്യൂട്ടായി ആവര്‍ത്തിക്കുന്നത് കാണാം.
വീഡിയോ പകര്‍ത്തിയത് ആരാണെന്ന് വ്യക്തമല്ല. എന്‍ഡിആര്‍ മാരുതി എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് അഭയ് റാമിന് ജന്മദിനാശംസകള് നേര്‍ന്ന് വീഡിയോ പങ്കുവെയ്ക്കപ്പെട്ടത്. നന്ദമുറി അഭയ് റാമിന് സന്തോഷം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ എന്നാണ് വീഡിയോയ്ക്ക്ക്യാപ്ഷന് നല്‍കിയിരിക്കുന്നത്. നിരവധി ആളുകളാണ് താരപുത്രന് ജന്മദിനാശംസകള് നേര്‍ന്നുകൊണ്ട് എത്തിയിരിക്കുന്നത്.
Wishing Our @tarak9999's Elder Son, Nandamuri Abhay Ram A Very Happy Birthday ❤️#HBDNandamuriAbhayRam pic.twitter.com/KsE1eY9SkO
— 𝐍𝐓𝐑 𝐌𝐀𝐑𝐔𝐓𝐇𝐈 (@NtrMaruthi9999) July 22, 2023






