ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്നും സഹകരിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പൂര്‍ അക്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ സംസാരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാക്കളെ അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു അമിത ഷായുടെ വെളിപ്പെടുത്തല്‍.
സ്ത്രീകളുടെയും ദളിതരുടെയും ക്ഷേമത്തില്‍ താല്പര്യമില്ലാത്തവരാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നതെന്നാണ് വിമര്‍ശനം. സര്‍ക്കാരിന് ഭയമില്ലെന്നും മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നുമാണ് അമത് ഷാ വ്യക്തമാക്കിയത്.
മണിപ്പൂരിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് ഇരുസഭകളിലെയും (ലോക്സഭയും രാജ്യസഭയും) പ്രതിപക്ഷ നേതാവിന് കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ പോലെയുള്ള സെന്‍സിറ്റീവ് വിഷയത്തില്‍ ചര്‍ച്ചയ്ക്ക് ഉചിതമായ അന്തരീക്ഷം പ്രതിപക്ഷം ഒരുക്കണമെന്ന ആവശ്യവും അമിത് ഷാ മുന്നോട്ട്വച്ചു.

Comments