
ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരി ലൈെംഗിക പീഡനത്തിന് ഇരയായതായി പോലീസ്. പ്രതി അസഫാക് കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടത്തിന് ശേഷം പോലീസ് സ്ഥിരീകരണം. കുട്ടിയുടെ സ്വകാര്യഭാഗത്തടക്കം ശരീരത്തില്‍ പലയിടങ്ങളിലും മുറിവുകളുണ്ട്. എന്നാൽ പീഡനം സ്ഥിരീകരിച്ചിരുന്നില്ല. പോസ്റ്റ് മോർട്ടത്തിന് ശേഷമാണ് കുട്ടി കൊല്ലപ്പെട്ടത് പീഡനത്തിനിടെയാണെന്നാണ് പോലീസിെന്റ സ്ഥിരീകരണം.
ഇന്നലെ തട്ടിക്കൊണ്ടുപോയ അഞ്ചു വയസ്സുകാരി ചാന്ദിനിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിലാണ് ആലുവ മാര്‍ക്കറ്റിലെ മാലിന്യ കൂമ്പാരത്തിനരികെ നിന്ന് കണ്ടെത്തിയത് . പിടിയിലായ അസ്സം സ്വദേശി അസഫക് അലം
കുട്ടിയെ താൻ കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചു.
ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് കുട്ടിയെ കാണാതായത് . ജ്യൂസ് വാങ്ങിക്കൊടുത്ത് അസഫക് ആലം തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിക്കായി പോലീസ് രാത്രി മുതല്‍ വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. സിസിടിവി ദൃശ്യത്തിന്റെ പരിശോധനയിൽ അസഫക് കുട്ടിയെ കൊണ്ടു പോകുന്നത് തിരിച്ചറിഞ്ഞ പോലീസ് ഇയാളെ രാത്രി ഒമ്പതര മണിയോടെ തൊട്ടക്കട്ട് കരയിൽ നിന്ന് പിടികൂടിയിരുന്നു. എന്നാല്‍ മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന ഇയാളില്‍ നിന്നും പോലീസിന് വിവരങ്ങളൊന്നും ശേഖരിക്കാനിയില്ല.
12 മണിയോടെ മാര്‍ക്കറ്റിനു പുറകില്‍ മാലിന്യം നിക്ഷേപിക്കുന്ന പെരിയാര്‍ തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ മൂടി പുറത്ത് കല്ല് കയറ്റിവെച്ച മൃതദേഹം ഉറുമ്പരിച്ച് നിലയിലായിരുന്നു. ചാക്കിന് പുറത്തേക്ക് കിടന്ന കൈയാണ് ആദ്യം തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടത്. വിവരമറിഞ്ഞെത്തിയ പോലീസ് കുട്ടിയുടെ അച്ചനെ സ്ഥലത്ത് എത്തിച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്. 3 മണിക്കൂർ നീണ്ട ഇൻക്യുസ്റ്റ് നടപടികൾക്ക് ശേഷം മൂന്ന് മണിയോടെയാണ് മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
.






