
വന്യമൃഗങ്ങളെയും മനുഷ്യനെയും സംബന്ധിക്കുന്ന പല വാര്ത്തകളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. പണ്ട് കാലങ്ങളില് മനുഷ്യനും മൃഗങ്ങളും ഇടപഴകി ജീവിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാല് കാലം മാറി വികസനം വന്നതോടെ മനുഷ്യന് അവരുടെ വാസസ്ഥലം തേടി നഗരങ്ങളിലേക്കും വന്യമൃഗങ്ങള് കാട്ടില് തന്നെ ഒതുങ്ങിക്കൂടുകയും ചെയ്തു. എന്നാല് വീണ്ടും ഇവര് തമ്മില് ഒരുമിച്ച് സ്ഥലം പങ്കിടുന്ന ഒരു സാഹചര്യം ഉണ്ടാകുമോ എന്ന് ചിന്തിക്കുമ്പോഴാണ് ഇവിടെ ഒരു വീഡിയോ ജനശ്രദ്ധ പിടിച്ചുപറ്റുന്നത്.
വൈറലായ വീഡിയോയില് പെരുമഴയത്ത് ഒരേ സ്ഥലത്ത് അഭയം തേടിയിരിക്കുന്ന മാനുകളെയും മനുഷ്യരെയുമാണ് കാണുന്നത്. ജപ്പാനില് നിന്നുമുള്ളതാണ് വീഡിയോ. നിമിഷങ്ങള്ക്കകം തന്നെ മനോഹരമായ വീഡിയോ വൈറലായി മാറി. Tansu Yegen ആണ് വീഡിയോ സോഷ്യല് മീഡിയയില് പങ്ക് വച്ചിരിക്കുന്നത്. ജാപ്പനീസ് നഗരമായ നാരയില് ഒരു പെരുമഴയില് കണ്ട കാഴ്ചയാണ് ഇത് എന്ന് അടിക്കുറിപ്പില് സൂചിപ്പിക്കുന്നും ഉണ്ട്. വീഡിയോയില് ആദ്യം കാണുന്നത് മഴ പെയ്ത് വീഴുന്ന നിരത്തുകളാണ്. പിന്നാലെ ക്യാമറ ഒരു കടവരാന്ത പോലെയുള്ള സ്ഥലത്തേക്ക് ചലിക്കുന്നു. അവിടെ ആളുകളും നിരവധി മാനുകളും മഴയത്ത് നിന്നും അഭയം തേടിയിരിക്കുന്നത് കാണാന് സാധിക്കുന്നു.
ഈ സമയം ഇവിടെ ഉണ്ടായിരുന്ന നിരവധിപ്പേര് മാനുകളുടെ ചിത്രങ്ങളും വീഡിയോകളും പകര്ത്തുന്നതും അതേ വീഡിയോയില് കാണാം. കാണുമ്പോള് തന്നെ അതിമനോഹരം എന്ന് തോന്നുന്നതാണ് വീഡിയോ. വളരെ പെട്ടെന്ന് തന്നെ വീഡിയോ നെറ്റിസണ്സിനെ ആകര്ഷിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അനേകം പേരാണ് വീഡിയോ ഷെയര് ചെയ്തതും നിരവധി കമന്റുകള് നല്കിയതും.







Comments