ഹരിയാനയിലെ ഗുരുഗ്രാമിന് സമീപം നൂഹിൽ നടക്കുന്ന വർഗീയ സംഘർഷത്തെ വിമർശിച്ച് ബോളിവുഡ് താരങ്ങൾ രംഗത്ത്. ധർമേന്ദ്രയും സോനു സൂദും ആണ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരണവുമായി രംഗത്തെത്തിയത്. ഹരിയാനയിൽ അരങ്ങേറുന്ന വർഗീയ സംഘർഷം രാജ്യത്തുടനീളമുള്ള ആളുകളുടെ ഹൃദയം തകർത്തു. രാജ്യത്തെ മനുഷ്യത്വമാണ് അഗ്നിക്കിരയാകുന്നതെന്നും ഈ വർഗീയ സംഘർഷം എന്തിനു വേണ്ടിയാണെന്നും ഇരുവരും ചോദിച്ചു.
രാജ്യത്തും ലോകത്തും സമാധാനത്തിനും ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള ആഗ്രഹം പങ്കുവച്ചുകൊണ്ടു ട്വീറ്റിലൂടെയാണ് ധർമ്മേന്ദ്ര വിഷയത്തിൽ പ്രതികരിച്ചത്. തനിക്കും രാജ്യത്തിനും ലോകത്തിനും സമാധാനവും സാഹോദര്യവും വേണമെന്നാണ് കൈ കൂപ്പിക്കൊണ്ടുളള ഇമോജിക്കൊപ്പമുള്ള അദ്ദേഹത്തിന്റെ ട്വീറ്റ്.
രാജ്യത്ത് ഇത്തരത്തിലുളള വർഗീയ സംഘർഷങ്ങൾ എന്തിനു വേണ്ടിയാണെന്നും എന്തുകൊണ്ടാണ് ഇത്തരത്തിലുളള സംഭവങ്ങൾ അരങ്ങേറുന്നതെന്നും അദ്ദേഹം മറ്റൊരു ട്വീറ്റിലൂടെ ചോദിച്ചു. തങ്ങളെ ഇതിൽ നിന്നും ഒഴിവാക്കണമെന്നും തങ്ങൾക്ക് ഇത് സഹിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം തന്റെ സിനിമകളിലെ കൈകൂപ്പിക്കൊണ്ടുളള സ്റ്റില്ലുകൾ പങ്കുവച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.

അക്രമത്തെക്കുറിച്ചുള്ള തന്റെ ആശങ്ക സോനു സൂദും ട്വീറ്റിലൂടെ വെളിപ്പെടുത്തി. ഹരിയാനയിൽ നടക്കുന്ന വർഗീയ സംഘർഷത്തിൽ ആരുടെയും വീടിനോ കടയ്ക്കോ അല്ല തീ പിടിക്കുന്നതെന്നും രാജ്യത്തെ മനുഷ്യത്വമാണ് അഗ്നിക്കിരയാകുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നടക്കുന്ന ഇത്തരം അക്രമങ്ങൾ ജനങ്ങൾ കാണുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.

Comments