പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹയും പ്രസന്നയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇവര്‍ തങ്ങളുടെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ പ്രസന്നയുടെ ജന്മദിനത്തില് സ്നേഹ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
''ജന്മദിനാശംസകള് ഡാഡാ. എന്റെ സ്നേഹമേ, എന്റെ ബെസ്റ്റ് ഫ്രണ്ട്, എന്റെ എന്നത്തെയും തലവേദന... അല്ല, എന്റെ പ്രിയ ഭര്‍ത്താവേ
നിങ്ങളോടൊപ്പമുള്ള ജീവിതം നിറയെ സ്നേഹവും ചിരിയും വഴക്കുകളും ഒരുപാട് നല്ല ഓര്‍മ്മകളുമാണ്. സത്യം പറഞ്ഞാല്‍, എനിക്ക് ഇതല്ലാതെ മറ്റൊരു ജീവിതം വേണ്ടേ വേണ്ട. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയും വലിയൊരു താങ്ങും ആയതിന് നന്ദി. ഒപ്പം, എന്നെ ദേഷ്യം പിടിപ്പിക്കാനും അതേസമയം തന്നെ ചിരിപ്പിക്കാനും കൃത്യമായി അറിയാവുന്ന ആളായതിനും.
എപ്പോഴും സ്നേഹിക്കുന്നു, ഹബ്ബി! അനുഗ്രഹിക്കപ്പെട്ടവനായിരിക്കൂ, ഇതുപോലെ തന്നെ ക്രേസിയായിരിക്കൂ,പിന്നെ... ഈ വര്‍ഷമെങ്കിലും ഒന്ന് അടങ്ങി ഒതുങ്ങി പെരുമാറാന്‍ ശ്രമിക്കണേ!''. പ്രസന്നയ്ക്കൊപ്പമുളള മനോഹര ചിത്രങ്ങള്‍ക്കൊപ്പം സ്നേഹ കുറിച്ചു.

അച്ചമുണ്ട് അച്ചമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സ്നേഹയും പ്രസന്നയുമായി സൗഹൃദത്തിലാകുന്നത്. പിന്നീട് ഇരുവരും തമ്മില്‍ പ്രണയത്തിലായി. 2012 മെയ് 11 ആയിരുന്നു ഇരുവരുടെയും വിവാഹം. രണ്ട് മക്കളാണ് ഈ ദമ്പതികള്‍ക്കുളളത്.

Comments