
നസ്രിയ നസിം എന്ന താരം മലയാളി പ്രേക്ഷകർക്ക് എക്കാലത്തും പ്രിയങ്കരിയാണ്. കൂടുതലും യുവ ആരാധകർ തന്നെയാണ് നസ്രിയയെ അന്നും ഇന്നും ഏറ്റവും കൂടുതൽ പിന്താങ്ങുന്നതും. എന്നാൽ നസ്രിയക്ക് ആ ഇമേജ് മാത്രമല്ല എന്ന് പറയാൻ ഈ ചിത്രങ്ങൾ തെളിവായി നിരത്താം
പുത്തൻ ചിത്രങ്ങളിൽ ഗ്ലാമർ തനിക്കും വഴങ്ങും എന്ന് നസ്രിയ തെളിയിച്ചു കഴിഞ്ഞു. വിവാഹം കഴിഞ്ഞ് കുട്ടികളുമായി ഫീൽഡ് വിടും എന്ന് വിധി എഴുതിയവർക്ക് മുന്നിലേക്ക്, നടിയും നിർമാതാവുമായി മടങ്ങിയെത്തി ഞെട്ടിച്ച് ജീവിതം അടിച്ചുപൊളിച്ച് കാട്ടിക്കൊടുക്കുകയാണ് നസ്രിയ .
ചിത്രങ്ങൾ ലങ്കയിൽ നിന്നുള്ളതാണ് എന്ന് ക്യാപ്ഷനിൽ നിന്നും വായിച്ചു മനസിലാക്കാം. കണ്ണിൽ കൂളിംഗ് ഗ്ലാസും ബാക്-ലെസ്സ് ടോപ്പുമാണ് നസ്രിയയുടെ വേഷം. മുഖത്ത് ഏറെ ആരാധകരെ നേടിക്കൊടുത്ത ആ നിറപുഞ്ചിരി നിറയുന്നു. ഇടയ്ക്ക് കുറച്ചുകാലം ഇൻസ്റ്റഗ്രാമിൽ നിന്നും നസ്രിയ വളരെ ചെറിയ ഇടവേള എടുത്ത ശേഷം മടങ്ങിയെത്തിക്കഴിഞ്ഞു.






