
രണ്ടാമത്തെ കുഞ്ഞിനായുളള കാത്തിരിപ്പിലാണ് സെറീന വില്യംസ്. ഗര്‍ഭകാലത്തെ പല ചിത്രങ്ങളും ആരാധകരുമായി പങ്കിട്ട സെറീന ഇപ്പോഴിതാ ജെന്‍ഡര്‍ റിവീലിങ് പാര്‍ട്ടിയുടെ വീഡിയോയും പങ്കുവെച്ചിരിക്കുകയാണ്. സാധാരണ ജെന്‍ഡര്‍ റിവീലിങ്ങ് പോലെയല്ല . ഇത്തവണ സെറീന ശരിക്കും പറ്റിക്കപ്പെട്ടു. ഭര്‍ത്താവ് അലെക്സിസ് ഒഹാനിയന് ഭാര്യയെയും മകളെയും നന്നായങ്ങ് പ്രാങ്ക് ചെയ്തു.
കേക്ക് മുറിച്ച് കുഞ്ഞിന്റെ ജെന്‍ഡര്‍ വെളിപ്പെടുത്താനാണ് കുടുംബം തീരുമാനിച്ചത്. അതിനായി ഒരു കേക്കും ഒരുക്കി. ശേഷം സെറീനയും മകളും കൂടി കേക്ക് മുറിക്കാനായി പോകുകയാണ്. സാധാരണഗതിയില്‍ പെണ്‍കുട്ടിയാണെങ്കില്‍ പിങ്ക് നിറവും ആണ്കുട്ടിയാണെങ്കില് നീല നിറവുമാണ് കേക്കിനുളളില്‍ ഉണ്ടാകേണ്ടത്. എന്നാല്‍ പതിവിന് വിപരീതമായി മഞ്ഞ നിറമാണ് കണ്ടത്. ഇതിന് പിന്നാലെയാണ് ഭര്‍ത്താവ് തന്നെ ശരിക്കും പറ്റിച്ചു എന്ന് സെറീനയ്ക്ക് മനസ്സിലായത്.
പ്രാങ്കിനെല്ലാം ശേഷം യഥാര്‍ഥ ജെന്‍ഡര്‍ റിവീലിങ്ങ് നടത്തുന്നതും വീഡിയോയില്‍ പങ്കുവെച്ചു. ആകാശത്ത് ഒരു ലൈറ്റ് ഷോയിലൂടെയാണ് കുഞ്ഞിന്റെ ജെന്‍ഡര്‍ വെളിപ്പെടുത്തിയത്. ഇരുവര്‍ക്കും രണ്ടാമതും പെണ്‍കുഞ്ഞാണ് ജനിക്കുന്നത്. ജെന്‍ഡര്‍ റിവീല്‍ ചെയ്തതിന് ശേഷം സന്തോഷത്തോടെ ഇരുവരും ആഘോഷിക്കുന്നതും വീഡിയോയില്‍ കാണാം.






