ഗുരുഗ്രാം: ലിവിംഗ് ടുഗദറിനിടെ ശാരീരിക ബന്ധം നിരസിച്ചതിന് യുവാവിനെ പങ്കാളി സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇരുവരും വേറെ വിവാഹം കഴിച്ചതാണെങ്കിലും ആ ബന്ധം ഉപേക്ഷിച്ച് ഒരുമിച്ച് താമസിക്കുകയായിരുന്നു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം.
ആക്രമണത്തിന് ഇരയായത് ഉത്തര്‍പ്രദേശ് സ്വദേശിനിയായ 28കാരിയാണ്. രാജീവ് ചൗക് സ്വദേശി ശിവം കുമാര്‍ ആണ് പ്രതി. സദാര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്്റ്റര്‍ ചെയ്ത കേസിലാണ് ഇയാളെ പിടികൂടിയത്.
ഭര്‍ത്താവുമായി അകന്ന് ഗുരുഗ്രാമില്‍ വാടകയ്ക്ക് താമസിക്കുന്ന താനുമായി ഗിവം കുമാര്‍ അടുപ്പത്തിലായി. വ്യാഴാഴ്ച താമസസ്ഥലത്തെത്തി വിവാഹ വാഗ്ദാനം നടത്തി അയാള്‍ ശാരീരിക ബന്ധത്തിന് ശ്രമിച്ചു. എന്നാല്‍ അയാള്‍ വിവാഹിതനാണെന്ന് അറിഞ്ഞിരുന്നതിനാല്‍ അത് എതിര്‍ത്തു. ഇതോടെ അയാള്‍ മര്‍ദ്ദിക്കുകയും സ്‌ക്രൂഡ്രൈവറിന് കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.






