
തിരുവനന്തപുരം: സര്‍ക്കാര്‍ ഓണച്ചന്തകള്‍ തുറന്നെങ്കിലും പൊതുവിപണിയില്‍ വില റോക്കറ്റ്പോലെ. അരി ഉള്‍പ്പടെ പലവ്യഞ്ജനങ്ങള്‍ക്കും പഴം,-പച്ചക്കറികള്‍ക്കും വില ദിനംപ്രതി കുതിക്കുന്നു. ഓണത്തിന് ഒരാഴ്ച ബാക്കിനില്‍ക്കെ ചെറുകിട വ്യാപാരികളുടെ വക കൊല്ലാക്കൊല.
വിലക്കയറ്റം തടയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ മാസം വിളിച്ചുചേര്‍ത്ത യോഗത്തില്‍ കടകളില്‍ പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നു. പക്ഷേ, വേണ്ടവിധം നടപ്പായില്ല. സപ്ളൈകോ, ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഓണച്ചന്തകളുടെ തിരിക്കിലുമായി. ഈ അവസരം മുതലാക്കിയാണ് ഇപ്പോഴെത്ത വിലക്കയറ്റം.
വ്യാപാരികള്‍ പലരും കടകള്‍ക്കു മുന്നില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കുന്നില്ല. മട്ട അരി, ചെറുപയര്‍, മറ്റ് പയര്‍ വര്‍ഗങ്ങള്‍ എല്ലാത്തിനും വില കൂടി. പച്ചക്കറികള്‍ക്ക് തോന്നുംപടിയാണ് വില. തക്കാളിവില ഇടിഞ്ഞെങ്കിലും ഓരോ കടകളിലും വില പലതാണ്. ബീന്‍സ്, ക്യാരറ്റ്, ബീറ്റ്റൂട്ട് ഇനങ്ങള്‍ക്കും വില ഉയരുകയാണ്.
ഓണവിപണിയിലേക്ക് നാടന്‍ പച്ചക്കറികള്‍ കര്‍ഷകര്‍ വ്യാപകമായി എത്തിച്ചിട്ടും ഇതാണ് സ്ഥിതി. കര്‍ഷകര്‍ക്ക് നല്കുന്ന വിലയുടെ മൂന്നും നാലും ഇരട്ടിയാണ് ചെറുകിട വ്യാപാരികള്‍ ഈടാക്കുന്നത്. അടിമാലി, വയനാട് കായ്കള്‍ എത്തിയിട്ടും പച്ച ഏത്തക്കാ വില കുറയുന്നില്ല.
വില നിലവാരം
അരി മട്ട ഓപ്പണ്‍ മാര്‍ക്കറ്റ് - 50.00
അരി നാടന്‍ ഓപ്പണ്‍ മാര്‍ക്കറ്റ് - 47.00
അരി ചമ്പ ഓപ്പണ്‍ മാര്‍ക്കറ്റ് -
45.50
ആന്ധ്ര വെള്ളരി ഓപ്പണ്‍ മാര്‍ക്കറ്റ് 44.62
ചെറുപയര്‍ - 131.14
ചെറുപയര്‍ ദാല്‍ - 128.71
ഉഴുന്ന് തൊലിയില്ലാത്തത് പിളര്‍ന്നത് - 133.00
ഉഴുന്ന് തൊലി ഉള്ളത് പിളര്‍ന്നത് - 123.00
കടല ചെറുത് - 95.57
കടല വലുത് - 79.09
മല്ലി - 119.43
മുളക് ഉണക്കിയത് - 291.71
ചെറിയ ഉള്ളി - 76.07
കുരുവില്ലാത്ത പുളി ലൂസ് - 142.43
ജീരകം 100 ഗ്രാം - 75.50
കടുക് 100 ഗ്രാം - 13.93
മഞ്ഞള്‍പൊടി 100 ഗ്രാം - 21.54
വെളുത്തുള്ളി 100ഗ്രാം - 19.50
സവാള - 34.21
വഴുതനങ്ങ - 37.07
മത്തങ്ങ - 25.50
വെള്ളരിക്ക - 25.07
വെണ്ടയ്ക്ക - 38.50
പയര്‍ - 59.64
അമരയ്ക്ക - 44.00
വള്ളിപ്പയര്‍ - 56.50
അച്ചിങ്ങ പയര്‍ - 43.88
കാബേജ് - 36.50
പാവയ്ക്ക - 61.79
കുമ്പളങ്ങ - 26.93
പടവലം - 41.26
തക്കാളി - 55.07
പച്ചമുളക് 100 ഗ്രാം - 8.11
പച്ച വാഴപ്പഴം - 56.07
പച്ചക്ക - 40.93
ചേന - 60.50
മരിച്ചീനി - 35.86
ഉരുളകിഴങ്ങ് - 33.57
ചേമ്പ് - 83.29
ബീറ്റ്റൂട്ട് - 50.93
ക്യാരറ്റ് - 63.50
പഞ്ചസാര - 42.00
പാല് (മില്‍മ ) ലിറ്റര്‍ - 52.67
നാടന്‍ കോഴിമുട്ട ഡസന്‍ - 92.64
വെള്ള കോഴിമുട്ട ഡസന്‍ - 66.86
വെളിച്ചെണ്ണ ലൂസ് - 157.50
കേര വെളിച്ചെണ്ണ ലിറ്റര്‍ - 158.71.






