
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിയ്ക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. കിളിമാനൂർ ഞാവേലിക്കോണം, ചരുവിളപുത്തൻ വീട്ടിൽ റഹീമാണ് കിളിമാനൂർ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം 5 മണിയോടെയാണ് സംഭവം. പെൺകുട്ടി വീട്ടിൽ കിണറില്ലാത്തതിനാൽ അയൽപക്കത്തെ ആൾതാമസമില്ലാത്ത വീട്ടിൽ വെള്ളം കോരുന്നതിനായി എത്തിയിരുന്നു.
ഈ സമയം വീടിനടുത്ത് ഒളിച്ചിരുന്ന പ്രതി പെൺകുട്ടിയെ പുറകിലൂടെ വന്ന് കയറി പിടിച്ച് പീഡിപ്പിയ്ക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അയൽവാസികൾ പെൺകുട്ടി നിലവിളിച്ചു ബഹളം വച്ചതോടെ ഓടിയെത്തിയെങ്കിലും പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പെൺകുട്ടിയും മാതാവും ചേർന്ന് കിളിമാനൂർ പോലീസിനെ വിവരമറിയിച്ചു. തുടര്ന്ന്ഇവരുടെ പരാതിയിൽ പോലീസ് പ്രതിയ്ക്കായി വ്യാപക തെരച്ചിൽ ആരംഭിച്ചു.
കിളിമാനൂരിലെ ബാറിനു സമീപം അക്രമാസക്തനായി നിന്ന പ്രതിയെ റൂറൽ ജില്ലാ പോലീസ് മേധാവി ഡി ശില്പയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സാഹസികമായി കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.






