
നാസ വ്യാഴത്തിെന്റ പുതിയ ചിത്രങ്ങൾ പുറത്തുവിട്ടു. ജൂണോ എന്ന വ്യാഴം പര്യവേഷണ ദൗത്യം പകർത്തിയ ചിത്രങ്ങളാണ് പുറത്തു വിട്ടത്. വ്യാഴത്തിെന്റ മേഘപാളികൾക്ക് 23,500 കിലോമീറ്റർ മുകളിൽ നിന്നാണ് ചിത്രം പകർത്തിയിരിക്കുന്നത്.
വാട്ടര്‍ കളര്‍ ഉപയോഗിച്ച് ചെയ്ത ചിത്രം പോലെ തോന്നുമെങ്കിലും ശക്തമായ കാറ്റുകളാണ് ചിത്രം ഇത്ര മനോഹരമാക്കിയിട്ടുള്ളതെന്നാണ് നാസ വിശദമാക്കുന്നത്. ചിത്രത്തില്‍ വ്യാഴത്തിന്റെ ഉത്തരധ്രുവത്തിനോട് ചേര്‍ന്നുള്ള ഭാഗങ്ങളാണ് ഉളളത് . 2016ലാണ് ജൂണോ വ്യാഴത്തിലെത്തിയത്.
ചിത്രം നീലയും വെള്ളയും കലര്‍ന്ന നിറത്തിലാണ് . തലങ്ങും വിലങ്ങും വീശുന്ന കാറ്റുകള്‍ വലിയ ചുഴികള്‍ പോലുള്ള പാറ്റേണുകളാണ് വ്യാഴത്തിെന്റ ഉപരിതലത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്.
സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ ലക്ഷക്കണക്കിന് പേരാണ് ചിത്രം കണ്ടത് . വ്യാഴത്തില്‍ ഹൈഡ്രജനും ഹീലിയവും മറ്റ് ചില വാതകങ്ങളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.






