തിരുവനന്തപുരം : ഐഎസ്എല്ലിൻെറ 2024 ലെ പുതിയ സീസൺ തുടങ്ങുന്നതിന് മുമ്പ് ഒരു സൂപ്പർതാരത്തെ കൂടി ടീമിലെത്തിച്ച് മലയാളികളുടെ സ്വന്തം മഞ്ഞപ്പടയായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി . പഞ്ചാബ് എഫ്സി താരം ഫ്രെഡി ലല്ലാവ്മയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. 2026 വരെയുള്ള കരാറിലാണ് യുവ മിഡ്ഫീല്‍ഡര്‍ ബ്ലാസ്റ്റേഴ്സിലെത്തുന്നത്.
ഐ ലീഗില്‍ പഞ്ചാബ് എഫ്സിക്കൊപ്പം മികച്ച പ്രകടനമാണ് 21കാരനായ ഈ മിസോറാം സ്വദേശി പുറത്തെടുത്തത്. 2022 സീസണില്‍ പഞ്ചാബ് എഫ്സിയ്ക്കൊപ്പം ഐ ലീഗ് കിരീടവും അദ്ദേഹം നേടി. കഴിഞ്ഞ സീസണില്‍ ഹീറോ സൂപ്പര്‍ കപ്പിലും ഐ ലീഗിലുമായി പഞ്ചാബിന് വേണ്ടി 22 മത്സരങ്ങളിലാണ് ഫ്രെഡി ബൂട്ടണിഞ്ഞിട്ടുള്ളത്.
ആയുഷ് അധികാരിയും പ്യൂട്ടിയയും കേരള ബ്ലാസ്റ്റേഴ്സ് വിട്ടതോടെയാണ് ഡിഫന്‍സീവ് മിഡ്ഫീല്ഡറുടെ സ്ഥാനത്തേക്ക് ഫ്രെഡി എത്തുന്നത്. ജീക്സണ് സിങും മലയാളി താരം വിബിന് മോഹനും അടങ്ങിയ ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലേക്ക് ഫ്രെഡി എത്തുമ്പോള്‍ ബ്ലാസ്റ്റേഴ്സ് മധ്യനിര ശക്തമാവും. ടീമിലെ ഏറ്റവും നല്ല സൈനിംഗാണ് ഫ്രെഡി.

മധ്യനിരയില്‍ കളിയെ സ്വാധീനിക്കാനും നിയന്ത്രിക്കാനുമുള്ള മനോഭാവമുള്ള ചെറുപ്പക്കാരനാണ് അദ്ദേഹം. ഫ്രെഡിക്ക് എത്രയും പെട്ടെന്ന് ടീമുമായി ചേരാനും ടീമിന്റെ വിജയത്തിനായി സംഭാവന നല്‍കാനും കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു', ബ്ലാസ്റ്റേഴ്സിന്റെ സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്കിന്‍കിസ് പറഞ്ഞു.
'ഈ ആവേശകരമായ അവസരം ലഭിച്ചതില്‍ ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവനാണ്. രാജ്യത്തെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്സ്. ഒരു കളിക്കാരനെന്ന നിലയിലുള്ള എന്റെ വളര്‍ച്ചയുടെ അടുത്ത വലിയ ചുവടുവെപ്പായി ഈ അവസരത്തെ ഞാന്‍ കാണുന്നു. ക്ലബ്ബ് ആവശ്യപ്പെടുന്ന ഏത് റോളും നിറവേറ്റാന്‍ എനിക്ക് സാധ്യമായതെല്ലാം ചെയ്യുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു', ഫ്രെഡി പറഞ്ഞു.

Comments