
കൗതുകമുണര്‍ത്തുന്നതും ചിരിപ്പിക്കുന്നതുമായ ഒട്ടനവധി വീഡിയോകളാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒരു പച്ചക്കറി വില്‍ക്കുന്ന ഒരു ചേച്ചിയുടെ വീഡിയോയാണ് നെറ്റീസണ്‍സിന്റെ ശ്രദ്ധ തിരിച്ചത്. സംഗതി മറ്റൊന്നുമായിരുന്നില്ല. ആളുകള്‍ക്ക് പച്ചക്കറി നല്കിയ ശേഷം പണം വാങ്ങുന്ന രീതിയാണ് ഏറെ കൗതുകം സൃഷ്ടിച്ചത്. അങ്ങനെ വലിയ 'സംഭവം' ആയി തോന്നുന്ന ഉള്ളടക്കമൊന്നുമല്ലെങ്കിലും കാണികളെ പിടിച്ചിരുത്താന്‍ വീഡിയോയ്ക്ക് കഴിയുന്നുണ്ട്.
വീഡിയോയുടെ തുടക്കത്തില്‍ പച്ചക്കറി വില്‍ക്കുന്ന ഒരു 'ചേച്ചി'യെ ആണ് കാണുന്നത്. എവിടെയാണ് ഇവര്‍ കച്ചവടം ചെയ്യുന്നതെന്നോ എന്താണിവരുടെ വിവരങ്ങളെന്നതോ ഒന്നും വ്യക്തമല്ല. പക്ഷേ രസകരമായ വീഡിയോ ആണിതെന്നാണ് കണ്ടവരെല്ലാം കമന്റ് ചെയ്യുന്നത്.
ഇത് ഡിജിറ്റല്‍ പേയ്മെന്റുകളുടെ കാലമാണല്ലോ. മിക്കവാറും പേരും ഓണ്‍ലൈന്‍ മണി ട്രാന്സാക്ഷണന് തന്നെയാണ് ഏതൊരു സാഹചര്യത്തിലും ആശ്രയിക്കുന്നത്. എന്നാല്‍ ചില കച്ചവടക്കാര്‍, പ്രത്യേകിച്ച് വലിയ മൂലധനമൊന്നുമില്ലാത്ത, വഴിയരികിലും മറ്റും കച്ചവടം ചെയ്യുന്നവര്‍ ഇപ്പോഴും ഓണ്‍ലൈന്‍ ആയി പണം വാങ്ങിക്കുന്നില്ല. പക്ഷേ ഈ വീഡിയോയില്‍ കാണുന്ന കച്ചവടക്കാരിക്ക് ഓണ്‍ലൈന്‍ ആയി പണം നല്‍കാം.
സാധനങ്ങള്‍ വാങ്ങിയ ശേഷം, എവിടെയാണ് പണം അയക്കാനുള്ള കോഡ് എന്ന് തിരഞ്ഞാല്‍ ഒരു പക്ഷേ സംഗതി കാണണമെന്നില്ല. കാരണം മറ്റൊന്നുമല്ല, കോഡിരിക്കുന്നത് 'ചേച്ചി'യുടെ സ്വന്തം കസ്റ്റഡിയിലാണ്. ഇവര്‍ 'പേടീയെം' കോഡ് പതിപ്പിച്ചുവച്ചിരിക്കുന്നത് എവിടെയാണെന്നതാണ് വീഡിയോയിലെ ഏറ്റവും കൗതുകമുണര്‍ത്തുന്ന കാഴ്ച.






