
ലക്നൗ: ഇന്ത്യയിലെ രാഷ്ട്രീയക്കാരില്‍ കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സിനെ ഉണ്ടാക്കുന്ന കാര്യത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് പിന്നാലെ. കഴിഞ്ഞ ഒരു മാസം കൊണ്ട് 2.67 ലക്ഷമായിട്ടാണ് യോഗിയുടെ ഫോളോവേള്സിന്റെ എണ്ണം കൂടിയത്.
കഴിഞ്ഞ 30 ദിവസത്തെ വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിങ്ങനെ ലോകത്തുടനീളമുള്ള തങ്ങളുടെ സൈറ്റ് ഉപയോഗക്താക്കളുടെ പട്ടിക എക്സ് പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോഡി 6.32 ലക്ഷം പേരെയാണ് 30 ദിവസം കൊണ്ടു പുതിയതായി കൂട്ടിയാത്. പട്ടികയില്‍ രണ്ടാമത്തെ പേരുകാരനാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി. കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ ഫോളോവേഴ്സിനെ വരെ മറികടക്കുകയും ചെയ്തു. രാഹുല്‍ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയക്കാരുടെ പട്ടികയില്‍ യോഗിക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ്.
യോഗിയുടെ പോപ്പുലാരിറ്റി ഇന്ത്യയിലെ മറ്റേതൊരു രാഷ്ട്രീയക്കാരനേക്കാളും വേഗത്തിലാണ് കൂടിയത്. യോഗിയുടെ മൊത്തം ഫോളോവേഴ്സിന്റെ എണ്ണം 26 ദശലക്ഷമാണ്. ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരെല്ലാം പട്ടികയിലുണ്ട്. അതേസമയം യോഗി പുതിയ ഫോളോവേഴ്സിന്റെ കാര്യത്തില്‍ 1,166,140 പേരുള്ള ഐഎസ്ആര്‍ഒ, നരേന്ദ്രമോഡി, വിരാട്കോഹ്ലി എന്നിവര്‍ക്ക് പിന്നിലാണ്. 4,74,011 ആണ് വിരാട്കോഹ്ലിയ്ക്ക് കിട്ടിയ പുതിയ ഫോളോവേഴ്സ്.






