
കോട്ടയം: കേരളം ആവേശത്തോടെ കാത്തിരുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിന് കിട്ടിയത് വന്‍ തിരിച്ചടി. യുഡിഎഫിലെ ചാണ്ടി ഉമ്മന്‍ നേടിയ മിന്നും വിജയം സര്‍ക്കാരിന് കിട്ടിയ വന്‍ പ്രഹരമായിട്ടാണ് വിമര്‍ശകര്‍ വിലയിരുത്തുന്നത്. വോട്ടെണ്ണലില്‍ ഒരു ഘട്ടത്തില്‍ പോലും എല്‍ഡിഎഫിന് മേല്‍ക്കോയ്്മ നേടാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല എല്ലാ ബൂത്തിലും പിന്നിലാകുകയും ചെയ്തു.
വോട്ടെണ്ണലില്‍ എട്ടു പഞ്ചായത്തുകളിലും എല്‍ഡിഎഫ് ഒരു തവണ പോലും മുന്നിലെത്തിയില്ല എന്നത് ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ എല്‍ഡിഎഫിനെ ഇരുത്തിചിന്തിപ്പിക്കും. ഒരു ബൂത്തില്‍ ഒഴികെ എല്ലാ ബൂത്തിലൂം നിറഞ്ഞു നിന്നത് ചാണ്ടി ഉമ്മനായിരുന്നു. 152 വോട്ടുകളുടെ ലീഡ് ജെയ്ക്കിന് നല്‍കിയത് മീനടത്തെ ഒരു ബൂത്തിലായിരുന്നു. ഏകപക്ഷീയമായിട്ടായിരുന്നു തെരഞ്ഞെടുപ്പ്ഫലം നിന്നത്.
സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണെന്നായിരുന്നു പുതുപ്പള്ളി ഫലമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 40,500 ലേക്ക് കടന്നപ്പോള്‍ ചാണ്ടിഉമ്മന് കിട്ടിയ ഭൂരിപക്ഷത്തേക്കാള്‍ കുറവായിരുന്നു ജെയ്ക്കിന് കിട്ടിയ വോട്ടുകള്‍. പത്തു റൗണ്ടുകള്‍ പൂര്‍ത്തിയാകുമ്പോള്‍ ജെയ്ക്കിന് കിട്ടിയത് 32,255 വോട്ടുകളാണ് കിട്ടിയത്. തൃക്കാക്കരയ്ക്ക് പിന്നാലെ പുതുപ്പള്ളിയിലും തോല്‍വി നേരിട്ടത് ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി 2 മണിക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്.






