യൂട്യൂബില്‍ വീഡിയോ കണ്ടു മടുത്താല്‍ ചിലപ്പോള്‍ യൂട്യൂബ് തന്നെ നമ്മള് സ്കിപ്പ് ചെയ്യാറുണ്ട്. എന്നാല്‍ കമ്പനിയിപ്പോള്‍ കാഴ്ച്ചകാരെ നിലനിര്‍ത്തുന്നതിനായി പുതിയ സംവിധാനം കൊണ്ടുവരുകയാണ്. ഗെയിം കളിക്കാന്‍ പുതിയ വിഭാഗം അവതരിപ്പിക്കാനാണ് പദ്ധതി. ആപ്പിനുള്ളില്‍ വ്യത്യസ്ത ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യാതെ കളിക്കാന്‍ വഴിയൊരുക്കുന്ന സംവിധനാമാണ് ഒരുക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം യൂട്യൂബിലെ കാഴ്ച്ചകാരുടെ എണ്ണത്തില്‍ 15 ശതമാനത്തോളം ഗെയിം സ്ട്രീമിങ്ങില്‍ നിന്നാണെന്നാണ്. അതിനാലാണ്
പ്ലേയബിള്‍ എന്ന പേരില്‍ പുതിയ വിഭാഗം അവതരിപ്പിക്കുന്നത്. തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കിടയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംവിധാനം അവതരിപ്പിക്കും.
മറ്റ് വീഡിയോ പ്ലാറ്റ്ഫോമുകളായ നെറ്റ്ഫ്ലിക്സും, ടിക് ടോകും മുതലായവ ഗെയിമുകള്‍ പരീക്ഷിക്കുന്ന സാഹചര്യത്തിലാണ് യൂട്യൂബും ഗെയിം സംവിധാനം എത്തിക്കുന്നത്. 'സ്റ്റാക്ക് ബൗണ്‍സ്' പോലുള്ള വീഡിയോ ഗെിയിമുകളാണ് പരീക്ഷിക്കുന്നത്.






