
ന്യൂഡല്‍ഹി: ജി20 ഉച്ചകോടിക്കെത്തിയ ലോക നേതാക്കള്‍ രാജ്ഘട്ടിലെത്തി മഹാത്മഗാന്ധിക്ക് ആദരമര്‍പ്പിച്ചു. രാജ്ഘട്ടിലെത്തിയ ലോകനേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഇതിന് ശേഷമാണ് മോദിയുള്‍പ്പടെ എല്ലാ ലോകനേതാക്കളും ചേര്‍ന്ന് മഹാത്മഗാന്ധിക്ക് ആദരമര്‍പ്പിച്ചത്.
ജി20 ഉച്ചകോടി രണ്ടാം ദിവസവും തുടരുകയാണ്. രാജ്ഘട്ടില്‍ നിന്നും മടങ്ങിയ നേതാക്കള്‍ തുടര്‍ന്ന് ജി20 ഉച്ചകോടിയുടെ വേദിയായ ഭാരതമണ്ഡപത്തിലെത്തി. അതിന് ശേഷം ഭാരത മണ്ഡപത്തിന്റെ സൗത്ത് പ്ലാസയില്‍ വൃക്ഷതൈ നടുന്ന ചടങ്ങും നടന്നു.'വണ്‍ ഫ്യൂച്ചര്‍' എന്ന് പേരിട്ടിരിക്കുന്ന സെഷനാവും ഇന്ന് നടക്കുക.
കാലാവസ്ഥാമാറ്റം, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കല്‍, സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ത്വരിതഗതിയിലുള്ള പ്രയോഗവത്കരണം, ക്രിപ്റ്റോ കറന്‍സിക്ക് പൊതു ചട്ടക്കൂട് ഉണ്ടാക്കല്‍, അന്താരാഷ്ട്ര ധനകാരസ്ഥാപനങ്ങളുടെ പരിഷ്കരണം തുടങ്ങിയ വിഷയങ്ങളിലെല്ലാം ജി20 ഉച്ചകോടിയില്‍ ക്രിയാത്മക ചര്‍ച്ചകള്‍ നടന്നിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെയും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെയും അഭാവം ശോഭകെടുത്തിയെങ്കിലും യു.എസ് പ്രസിഡന്റ് ജോ ബൈഡന് ഉള്‍പ്പെടെ ലോകനേതാക്കളുടെ സാന്നിധ്യം ഉച്ചകോടിയെ ഫലപ്രാപ്തിയിലേക്ക് നയിക്കുമെന്ന പ്രതീക്ഷയിലാണ് ആതിഥേയരായ ഇന്ത്യ.







Comments