
ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ നിവിന്‍ പോളിയുടെ നായികയായി അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് റെബ മോണിക്ക. മലയാളത്തിനു പുറമെ തമിഴിലും ശ്രദ്ധിക്കപ്പെട്ടു. വിജയ് ചിത്രം ബിഗിലില്‍ അനിതയെന്ന കഥാപാത്രം തമിഴിലും താരത്തിന് നിരവധി ആരാധകരെ നേടിക്കൊടുത്തു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്. സാരിയാണ് റെബയുടെ പുതിയ ഔട്ട്ഫിറ്റ്.'അമ്മയുടെ സാരി കട്ടെടുത്തതാണ്. പഴകുംതോറും അത് കൂടുതല്‍ മനോഹരമാകുന്നു'വെന്നാണ് റെബ ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ട് കുറിച്ചത്.നിരവധി പേര് ചിത്രങ്ങള്‍ക്ക് കമന്റ് രേഖപ്പെടുത്തിയിരുന്നു.






