
നടനും തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മത്തെക്കുറിച്ചുളള പരാമര്‍ശം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാല്‍ താന്‍ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഉദയനിധി പറഞ്ഞിരുന്നു. സനാതന ധര്‍മ്മം മലേറിയയും ഡെങ്കിയും പോലെ ഉന്മൂലനം ചെയ്യണമെന്ന് ആയിരുന്നു ഉദയനിധിയുടെ വിമര്‍ശനം. ഇതാണ് വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് കാരണമായത്.
ഇപ്പോഴിതാ തന്റെ ഫേസ്ബുക്ക് പേജില്‍ ഒരു വെറൈറ്റി പോസ്റ്റുമായി വന്നിരിക്കുകയാണ് ഉദയനിധി സ്റ്റാലിന്. ഒരു കൊതുക് തിരിയുടെ ഫോട്ടോയാണ് ഉദയനിധി പങ്കുവെച്ചിരിക്കുന്നത്. യാതൊരു വിധ ക്യാപ്ഷനും ഇടാതെയാണ് ഉദയനിധി ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ബിജെപിയെ പുകച്ച് ചാടിക്കണമെന്നാണോ ഉദയനിധി പോസ്റ്റുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നതെന്ന് പലരും ചോദിക്കുന്നുണ്ട്.
ഉദയനിധിക്ക് എതിരെ തമിഴ് നാട് ബിജെപിയുടെ നെടുംതൂണായ കെ അണ്ണാമലൈയും കടുത്ത പ്രസ്താവനകള്‍ നടത്തുന്നുണ്ട്. ഡി.എം.കെ സര്‍ക്കാരിന്റെ ന്യൂട്രീഷന്‍ കിറ്റ് അഴിമതിയുടെ തെളിവുകള്‍ ഈ കഴിഞ്ഞ ദിവസം അണ്ണാമലൈ പുറത്തുവിട്ടിരുന്നു. ഇതോടുകൂടി രണ്ട് പേരും തമ്മിലുള്ള വാക്ക് പോരുകള്‍ അടുത്തെങ്ങും അവസാനിക്കാന്‍ പോകുന്നില്ലെന്നാണ് വിലയിരുത്തലുകള്‍.






