
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് അടുത്ത അഞ്ചു ദിവസം കൂടി കേരളത്തില്‍ മഴ തുടരും. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വരുന്ന മണിക്കൂറുകളില്‍ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ബംഗാള്‍ തീരത്ത് സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദം അടുത്ത രണ്ടുദിവസം ഒഡിഷ - ഛത്തിസ്ഗഡ് മേഖലയിലേക്കു നീങ്ങാനാണ് സാധ്യത.






