
സംഗീതാബിജിലാനി, സോമി അലി, ഐശ്വര്യാ റായ്, കത്രീന കൈഫ്. ബോളിവുഡിലെ സുന്ദരിമാരായ അനേകം നടിമാര്‍ക്കൊപ്പം പ്രണയകഥയിലെ നായകനാണ് സല്മാന്ഖാന്. എന്നിട്ടും ഇപ്പോഴും ബോളിവുഡില്‍ അദ്ദേഹം ബാച്ച്ലര് തന്നെ. എന്നാല്‍ ഒരിക്കല്‍ സല്‍മാന്‍ഖാന്റെ വിവാഹം തീരുമാനിക്കുകയും ക്ഷണക്കത്തുവരെ അടിക്കുകയും ചെയ്തതാണ് നടക്കാതെ പോയി.
താരത്തിന്റെ മുന്‍ പ്രണയിനിയും ബോളിവുഡ് താരവും പാകിസ്താന് - അമേരിക്കന്‍ നടിയുമായ സോമി അലിയുടേതാണ് വെളിപ്പെടുത്തല്‍. മൂന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് മുഹമ്മദ് അസ്ഹറുദ്ദീന് വിവാഹം കഴിച്ച സംഗീതാ ബിജിലാനിയുമായി സല്മാന് ഖാന്റെ ബന്ധം വിവാഹത്തോളം പോയതാണ്. എന്നാല്‍ താനുമായുള്ള ബന്ധത്തെ തുടര്‍ന്നായിരുന്നു ആ വിവാഹം നടക്കാതെ പോയതെന്നാണ് സോമി അലിയുടെ വെളിപ്പെടുത്തല്‍.
ആജ്തക്കു മായുള്ള ഒരു ചാറ്റ്ഷോയിലാണ് സോമി അലി ഈ വിവരം പങ്കുവെച്ചത്. സംഗീതാ ബിജിലാനിയുമായി സല്‍മാന്‍ഖാന്റെ വിവാഹം ഏറെക്കുറെ തീരുമാനിച്ചതായിരുന്നു. എന്നാല്‍ തന്റെ അപ്പാര്‍ട്ട്മെന്റില്‍ നിന്നും താരത്തെ സംഗീതാ ബിജിലാനി തന്നോടൊപ്പം കയ്യോടെ പൊക്കിയെന്ന് സോമി അലി പറഞ്ഞു. ഈ സമയത്ത് കല്യാണക്കുറിയും ക്ഷണക്കത്തുമെല്ലാം അടിച്ചു കഴിഞ്ഞിരുന്നു. എന്നാല്‍ സംഗീതാ ബിജിലാനിക്ക് പറ്റിയതെന്താണോ അതു തന്നെ തനിക്കും പറ്റിയെന്ന് താരം പറഞ്ഞു. തന്നോടും സല്മാന് ഖാന് വിശ്വസ്തത കാണിച്ചില്ലെന്ന് താരം പറഞ്ഞു.
സല്മാന് ഖാനോട് തനിക്ക് കടുത്ത ആവേശമായിരുന്നു എന്നും അദ്ദേഹത്തെ വിവാഹം കഴിക്കാനും ഇഷ്ടമായിരുന്നു. എന്നാല്‍ പ്രണയം കരുതല്‍ എന്നെല്ലാം പറഞ്ഞ് തന്നെ ശാരീരികമായി സല്മാന് ഒരുപാട് ചൂഷണം ചെയ്തെന്നും താരം പറഞ്ഞു. സല്മാന് കുട്ടികളോട് വലരെ ദയാലുവായ ആളാണെന്നും അദ്ദേഹം കുട്ടികളെ സ്നേഹിക്കുന്നത് കാണേണ്ടതാണെന്നും താരം പറഞ്ഞു.






